കൊല്ലം: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച ചക്കുവരയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30ന് മന്ത്രി കെ രാജന് നിര്‍വഹിക്കും. കെ ബി ഗണേഷ്കുമാര് എം എല്‍ എ അധ്യക്ഷനാകും.
കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തും. ചക്കുവരയ്ക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാരാജ്, വാര്‍ഡ് അംഗം ഗീതാ മോഹന്‍കുമാര്‍, എ ഡി എം ആര് ബീനറാണി പുനലൂര്‍ ആര് ഡി ഓ ബി ശശികുമാര്‍, തഹസില്‍ദാര്‍ പി ശുഭന്, വകുപ്പ്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.