അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
1299522
Friday, June 2, 2023 11:23 PM IST
കുണ്ടറ: കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ചിരിക്കിലുക്കം എന്ന പേരിലാണ് ഈ വർഷം പാട്ടും കളികളുമായി പ്രവേശനോത്സവം നടന്നത്.
പഞ്ചായത്ത് തല ഉദ്ഘാടനം ഉപ്പൂട് അങ്കണവാടിയിൽ പ്രസിഡന്റ് ഉമാദേവിയമ്മ നിർവഹിച്ചു. മറ്റ് അങ്കണവാടികളിൽ മെമ്പർമാരായ ഷാജി മുട്ടം, രാജു ലോറൻസ്, റാണി സുരേഷ്, സുനിൽ, ശ്രുതി, മായാദേവി, സജിലാൽ, ശ്രീരാഗ് മഠത്തിൽ, വിജയമ്മ, രതീഷ്, ലാലി, പ്രദീപ്മാർ, അമ്പിളി ശങ്കർ, മല്ലിക എന്നിവർ ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ രണ്ടാം നമ്പർ അങ്കണവാടിയിലും മുപ്പത്തിരണ്ടാം നമ്പർ അങ്കണവാടിയിലും പ്രവേശനോത്സവം നടത്തി. പുതിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ നൽകി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. കെ. രമേശൻ, പ്രതിഭ ബിജു, സരിത സുനിൽ, സേതുലക്ഷ്മി, ആര്യ, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.