മാർച്ചും ധർണയും സംഘടിപ്പിച്ചു
1297574
Friday, May 26, 2023 11:25 PM IST
കൊല്ലം: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, മുടങ്ങി കിടക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുടിശിക തീർത്ത് ഉടൻ വിതരണം ചെയ്യുക, സെസ് ഫലപ്രദമായി പിരിച്ചെടുക്കുക, അംശാദായം വർധിപ്പിക്കുന്നതനുസരിച്ച് ആനുകൂല്യങ്ങളും വർധിപ്പിക്കുക, ഗ്രാറ്റുവിറ്റിയും സർവീസ് പെൻഷനും പുനസ്ഥാപിക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന തലത്തിൽ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി നിർമാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ (എൻടിടിയുഐഎസ്) നേതൃത്വത്തിൽ കളക്ടറേറ്റിലേയ്ക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കൃഷ്ണമ്മാൾ ഉദ്ഘാടനം ചെയ്തു. ഐക്യ സമിതി ജില്ലാ ചെയർമാൻ ബി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അജിത് കുരീപ്പുഴ (ടിയുസിസി), കുരീപ്പുഴ ഷാനവാസ് (കെറ്റിയൂസി), ചക്കാലയിൽ നാസർ (എസ്ടിയു) മോഹൻലാൽ, ഐക്യ സമിതി ജില്ലാ കൺവീനർ വി.രാധാകൃഷ്ണൻ, രാംദാസ് തുടങ്ങിവർ പ്രസംഗിച്ചു.
ഡെന്നീസ്, ഷറഫുദീൻ മണക്കാട്, ശെൽവൻ ആനേഴത്ത്, ഗോപൻ കൊല്ലം, സദാനന്ദൻ പിള്ള,രാജേഷ്, ഭദ്രൻ, ബാബു എന്നിവർ നേതൃത്വം നൽകി.