ഏരൂര്‍ മണ്ടയ്ക്കാട് ക്ഷേത്രത്തിലെ കെട്ടുവിളക്ക് ഭക്തിസാന്ദ്രമായി
1282648
Thursday, March 30, 2023 11:00 PM IST
അഞ്ചല്‍: കിഴക്കന്‍ മേഖലയിലെ മണ്ടയ്ക്കാട് അമ്മ എന്നറിയപ്പെടുന്ന ഏരൂര്‍ മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിലെ മകയിരം ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള കെട്ടുവിളക്കും പൊങ്കാലയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.
പുലര്‍ച്ചെ മൂന്നരയോടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആരംഭിച്ച കെട്ടുവിളക്ക് ഘോഷയാത്ര ഏരൂര്‍ ഗുരുമന്ദിരം, മഹാഗണപതി ക്ഷേത്രം, ആയിരവല്ലി ശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് അഞ്ചോടെ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കെട്ടുവിളക്കു പൂജകള്‍ പൂര്‍ത്തിയായതോടെ പൊങ്കാല സമര്‍പ്പണം ആരംഭിച്ചു.
6.45-ഓടെ ക്ഷേത്രം മേല്‍ശാന്തി പ്രകാശ് തിരുമേനിയുടെ നേതൃത്വത്തില്‍ ഭണ്ടാരയടുപ്പില് തീ കൊളുത്തിയതോടെയാണ് പൊങ്കാല സമര്‍പ്പണത്തിന് തുടക്കം കുറിച്ചത്.
വിവിധയിടങ്ങളില്‍ നിന്നും നൂറുകണക്കിന് ഭക്തരാണ് പൊങ്കാല സമര്‍പ്പിക്കാന്‍ എത്തിയത്. എട്ടോടെ പൊങ്കാല നിവേദ്യവും നടന്നു.