മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു
1279748
Tuesday, March 21, 2023 11:13 PM IST
കുണ്ടറ: അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിൽ ഹരിത കർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ആയിരുന്നു സംഭവം. 50 ടൺ പ്ലാസ്റ്റിക് കത്തിനശിച്ചതായി കണക്കാക്കുന്നു .
കോർപറേഷന്റെ ഹരിതകർമസേന ശേഖരിച്ചു കൊണ്ടുവരുന്നപ്ലാസ്റ്റിക്കുകൾ തരംതിരിച്ച് ഉപയോഗയോഗ്യമായവ കെട്ടിടത്തിന് അകത്തും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ കെട്ടിടത്തിനോട് ചേർന്ന് വെളിയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നത്.
പിന്നീട് കെട്ടിടത്തിന് ഉള്ളിലേക്ക് തീ പിടിക്കുകയായിരുന്നു. തീ പടർന്നപ്പോഴേക്കും ജനൽ ചില്ലകൾ പൊട്ടിത്തെറിക്കുകയും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുകയുമായിരുന്നു.
കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ നിന്നും ഫയർ ആൻഡ് സേഫ്റ്റി വിഭാഗം എത്തിയെങ്കിലും വൈകുന്നേരം നാലോടെയാണ് തീ കെടുത്താനായത്.