കെട്ടിടം ഉദ്ഘാടനവും മെറിറ്റ് അവാര്‍ഡ് ദാനവും
1265167
Sunday, February 5, 2023 10:48 PM IST
ചവറ : എന്‍.ശ്രീകണ്ഠന്‍നായര്‍ ഷഷ്ഠ്യാബ്ദി പൂര്‍ത്തി മെമൊറിയല്‍ ഇന്‍ഡസ്ട്രിയല്‍ ട്രേയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നവീകരിച്ച ബില്‍ഡിംഗിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയകഴിഞ്ഞ് രണ്ടിന് മുന്‍ കേരള ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
ഇൻസ്റ്റിറ്റ്യൂട്ട് ചെയര്മാന് ഷിബു ബേബിജോൺ ചടങ്ങിൽ അധ്യക്ഷനാവും. ചടങ്ങില്‍ 2022 വര്‍ഷം എൻ സി വി റ്റി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ സ്പെഷല്‍ സെക്രട്ടറി പ്രശാന്ത് ആദരിക്കും.
ചാരായവും കോടയും പിടികൂടി
കരുനാഗപ്പള്ളി: തഴവഅമ്പല മുക്കിന് സമീപത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജി ലാലിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിൽ പത്ത് ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും നാല്പത് ലിറ്റർ സ്പെൻഡ് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ചാരായം വാറ്റി കൊണ്ടിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. തഴവ ഇടവന വീട്ടിൽ സമ്പത്ത് എന്ന് വിളിക്കുന്ന രമേശിന്റെ(44) പേരിൽ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അഭിലാഷ്, ഹരിപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റാസ്മിയ എന്നിവരും പങ്കെടുത്തു.