ബൈബിൾ അവഹേളിക്കപ്പെട്ട സംഭവം : ദൗർഭാഗ്യകരമെന്ന് ക്രൈസ്തവ അല്മായ സമാജം
1265165
Sunday, February 5, 2023 10:48 PM IST
കൊല്ലം : കാസർഗോഡ് ജില്ലയിൽ മൂഴിയാർ എരഞ്ഞിപ്പുഴ ഗ്രാമത്തിൽ ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന് ക്രൈസ്തവ അല്മായ സമാജം.
സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വം തയാറാവാത്തത് ഖേദകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഈ സംഭവത്തെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സമാജം പ്രസിഡന്റ് തോപ്പിൽ ജി. വിൻസന്റ്, ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ് എന്നിവർ ആവശ്യപ്പെട്ടു.