ചെറിയവെളിനല്ലൂർ പള്ളിയിൽ തിരുനാളിന് കൊടിയേറി
1262505
Friday, January 27, 2023 11:14 PM IST
ചെറിയവെളിനല്ലൂർ: ചെറിയവെളിനല്ലൂർ പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റ്, ലദീഞ്ഞ് എന്നിവക്ക് വികാരി ഫാ.മാത്യു അഞ്ചിൽ നേതൃത്വം നൽകി.
തുടർന്ന് ആഘോഷമായ വി.കുർബാനയ്ക്ക് ഫാ.ആന്റോ പെരുമ്പള്ളിത്തറയുടെ കാർമ്മികത്വത്തിൽ നടന്നു. വചന സന്ദേശവും അദ്ദേഹം നൽകി. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 നു മലയിൽ പള്ളിയിൽ പൂർവിക സ്മരണ, വി.കുർബാന, സന്ദേശം എന്നിവക്ക് ഫാ.മാത്യു അഞ്ചിൽ നേതൃത്വം നൽകും.
സെമിത്തേരി സന്ദർശനത്തിന് ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ഇടവക ദേവാലയത്തിലേക്ക്. ഞായറാഴ്ച രാവിലെ ഒന്പതിന് സപ്ര, ആഘോഷമായ തിരുനാൾ റാസ, കുർബാന, സന്ദേശം എന്നിവക്ക് പുനലൂർ മുക്കടവ് നിർമ്മലഗിരി ആശ്രമം റെക്ടർ ഫാ.ജൂബി മണിയാങ്കേരിൽ നേതൃത്വം നൽകും. .പ്രദക്ഷിണം, കൊടിയിറക്ക്, സ്നേഹവിരുന്നു എന്നിവയോടുകൂടി തിരുനാൾ സമാപിക്കും.