പ്രസംഗിച്ച് ആര്യനന്ദ കത്തിക്കയറി
1244867
Thursday, December 1, 2022 10:51 PM IST
അഞ്ചൽ : മലയാളം പ്രസംഗത്തിൽ ആര്യനന്ദ ഒന്നാമതെത്തി. ഹൈസ്കൂൾ വിഭാഗം മത്സരത്തിലാണ് ചടയമംഗലം ജിഎംജി.എച്ച്എസ് വിദ്യാർഥിനി ഒന്നാം സ്ഥാനത്തെത്തിയത്. മാതാപിതാക്കളും അധ്യാപകരും നൽകുന്ന പ്രോത്സാഹനമാണ് തന്നെ വിജയത്തിലെത്തിച്ചതെന്ന് ആര്യനന്ദ പറയുന്നു. അമ്മ ബിന്ദു അധ്യാപികയാണ്.
പ്രതിഷേധം, റോഡ് ഉപരോധം
അഞ്ചല്‍ : കലോത്സവ വേദിയില്‍ ബുധനാഴ്ച രാത്രി ഉണ്ടായത് നാടകീയ രംഗങ്ങള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ ഫലപ്രഖ്യാപനം നടക്കവേയാണ് പ്രതിഷേധം നടന്നത്.
വിധി മുന്‍കൂട്ടി തീരുമാനിച്ചതാണന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് ഒന്നാം സ്ഥാനം നല്കി എന്നും ആരോപിച്ചുകൊണ്ട് മത്സരിച്ച വിദ്യാര്‍ഥികള്‍കള്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച ഒരു വിഭാഗം കുട്ടികള്‍ മത്സരം നടന്ന അഞ്ചല്‍ വെസ്റ്റ് സ്കൂളിന് മുന്നിലെ റോഡ് ഉപരോധിച്ചു. വിവരമറിഞ്ഞ് എത്തിയ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ഇടപ്പെട്ട് റോഡില്‍ പ്രതിഷേധിച്ചവരെ മാറ്റി എങ്കിലും ഏറെ നേരം വേദിക്ക് മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചു. ഇനി കലോല്‍സവ വേദിയിലേക്ക് മത്സരിക്കാന്‍ ഇല്ലായെന്ന് ഒരുകൂട്ടര്‍ പറഞ്ഞു. അപ്പീല്‍ നല്‍കുമെന്നും മത്സര ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു