മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരന്മാർ മരിച്ചു
1242848
Thursday, November 24, 2022 2:08 AM IST
കൊട്ടാരക്കര: ജ്യേഷ്ഠൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അനുജനും മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ മാരൂർ വീട്ടിൽ പരേതനായ ചാക്കോയുടെയും ചിന്നമ്മയുടെയും മക്കളായ സി. രാജുവും (71), സി. ജോസു (64) മാണ് മരിച്ചത്. ജ്യേഷ്ഠൻ രാജു വാർധക്യകാല അസുഖത്തിൽ ഇന്നലെ രാവിലെ 5.30 ന് മരിച്ചു . അനിയൻ ജോസ് നിമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്ത് മറ്റൊരു സഹോദരനും അമ്മയും കൂടി വീട്ടിൽ കൊണ്ടുവന്നു.
ജ്യേഷ്ഠൻ മരിച്ചത് അറിയാതെ അത്യാസന്ന നിലയിൽ ആയിരുന്നു ജോസ്. ജ്യേഷ്ഠൻ രാജുവിന്റെ സംസ്കാര ശുശ്രൂഷ നടക്കുന്ന സമയത്ത് ഉച്ചക്ക് 12.30ന് അനിയനും മരിച്ചു. രാജുവിന്റെ സംസ്കാരം ഉച്ചക്ക് ഒന്നിനും ജോസിന്റേത് വൈകുന്നേരം നാലിനും തൃക്കണ്ണാമംഗൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ (തട്ടം ) സെമിത്തേരിയൽ അടുത്തടുത്ത കല്ലറകളിൽ നടന്നു. രാജുവിന്റെ ഭാര്യ അമ്മിണി. ജോസിന്റെ ഭാര്യ ഷാജി, മക്കൾ : സോണി, സോനു.