കോട്ടപ്പുറം ജിഎൽപിഎസിൽ പോഷൺ അഭിയാൻ പദ്ധതി
1226666
Saturday, October 1, 2022 11:17 PM IST
പരവൂർ :കോട്ടപ്പുറം ജിഎൽപി സ്കൂളിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ആരോഗ്യം ആഹാരത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസ് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നിഷ നയിച്ചു. പ്രഥമാധ്യാപിക മാഗി സിറിൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് പോഷകാഹാരങ്ങളും നാടൻ ഭക്ഷ്യവിഭവങ്ങളും ഉൾപ്പെടുത്തി ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. മേള വാർഡ് കൗൺസിലർ എസ്. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ അരുൺ പനയ്ക്കൽ, അധ്യാപകരായ അമിതകുമാരി, സിന്ധു, അർച്ചന , സിനി, ഷമീന, രജിത തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളും അധ്യാപകരും വീടുകളിൽനിന്നു കൊണ്ടുവന്ന നാടൻ രുചിക്കൂട്ടുകൾ കുട്ടികൾക്ക് കാണാനും രുചിച്ചറിയാനും അവസരമൊരുക്കി. കുട്ടികൾക്ക് പോഷകാഹാര പ്രതിജ്ഞയും ചൊല്ലി കൊടുത്തു.