ദീപാവലിക്ക് അലങ്കാര വിളക്ക് തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
1601644
Tuesday, October 21, 2025 10:20 PM IST
കാസര്‍ഗോഡ്: ദീപാവലി ആഘോഷത്തിന് വീട്ടില്‍ അലങ്കാരവിളക്ക് തൂക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.
പുത്തിഗെ ആശാരിമൂലയിലെ നാഗേഷ് ആചാര്യ-ഹേമലത ദന്പതികളുടെ മകന് രാജേഷ് ആചാര്യ (37) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ഉടന്‍തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: പവിത്ര. മക്കള്‍: പ്രണ്വിത, ധന്വിത്. സഹോദരന്: കിരണ്‍.