സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഏരിയ കൗൺസിൽ യോഗം
1601040
Sunday, October 19, 2025 7:36 AM IST
ബളാൽ: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി വെള്ളരിക്കുണ്ട് ഏരിയ കൗൺസിൽ യോഗം ബളാൽ സെന്റ് ആന്റണീസ് പള്ളിയിൽ വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് മൂന്നാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജോസഫ് കുമ്മിണിയിൽ അധ്യക്ഷത വഹിച്ചു.
തലശേരി അതിരൂപത പ്രസിഡന്റ് സണ്ണി നെടിയകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സൊസൈറ്റിയുടെ ഭവനപദ്ധതികൾക്ക് സൗജന്യമായി സ്ഥലം നൽകിയ ഭീമനടി പാലമറ്റത്തിൽ സുബിനെ ആദരിച്ചു. പുതിയ പ്രസിഡന്റ് ഏബ്രഹാം തുരുത്തി കിഴക്കേലിന്റെ സ്ഥാനാരോഹണവും നടന്നു. ഫിലിപ്പോസ് ഊത്തപാറയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്യ മുതുകുളത്തിൽ, ഫിലോമിന ജോൺ തുളിശേരി എന്നിവർ പ്രസംഗിച്ചു.