ഐഎൻടിയുസി പ്രതിഷേധ പ്രകടനം നടത്തി
1600498
Friday, October 17, 2025 7:40 AM IST
പടന്ന: ശബരിമലയിലെ സ്വർണം ചെമ്പാക്കി മാറ്റിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ അടിച്ചു പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പടന്ന ടൗണിൽ ഓട്ടോ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി)യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ.എൻ. വാസുദേവൻ നായർ, ടി.പി. മുത്തലിബ്, നെല്ലിക്കാൽ നാസർ, വി.കെ. ഷാനിബ്, എസ്.സി. നിസാർ, ഇ.പി. പ്രകാശൻ, എ.കെ.അസ്ലം, എം.ടി.പി. നൗഷാദ്, സി.വി. ഭരതൻ എന്നിവർ നേതൃത്വം നൽകി.