ഇഎംഇ കോര്‍പ്സ് ഡേ ആഘോഷം
1601486
Tuesday, October 21, 2025 1:48 AM IST
കാഞ്ഞങ്ങാട്: ഇന്ത്യന്‍ ആര്‍മിയിലെ സാങ്കേതികവിഭാഗമായ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്സിന്റെ 83-ാമാത് കോര്‍പ്സ് ഡേ ആഘോഷം ജില്ലാ ഇഎംഇ വിമുക്തഭടന്മാരുടെ സംഘടനയായ കെഎല്‍ 14 ഇഎംഇ വെറ്ററന്‍സിന്റെ നേതൃത്വത്തില്‍ രാജ് റസിഡന്‍സിയില്‍ ആഘോഷിച്ചു. 32 എന്‍സിസി കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അരുണ്‍ വിജയന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. വിജയന് അധ്യക്ഷത വഹിച്ചു.
കേണല്‍ പി.ദാമോദരന്‍, ജില്ല സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ സി.ജെ.ജോസഫ്, വൈസ്പ്രസിഡന്റ് തമ്പാന് കെ.വിഷ്ണുമംഗലം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വസന്തന് പി.തോളേനി, സീനിയര്‍ മെംബര്‍ എം.കെ.തങ്കപ്പന്,സെക്രട്ടറി കെ.മുരളീധരന്,്രഷറര് സി.പി.ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.