ചുള്ളിക്കര-കുറ്റിക്കോൽ റോഡിൽ മെക്കാഡം ടാറിംഗിന് 1.60 കോടി
1601038
Sunday, October 19, 2025 7:36 AM IST
ചുള്ളിക്കര: ചുള്ളിക്കര- കുറ്റിക്കോൽ പൊതുമരാമത്ത് റോഡിൽ ഇനി നവീകരിക്കാൻ ബാക്കിയുള്ള 1.2 കിലോമീറ്റർ ദൂരം മെക്കാഡം ടാറിംഗ് നടത്താൻ 1.60 കോടി രൂപ അനുവദിച്ചതായി ഇ.ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
കൊട്ടോടി ടൗണിൽ നിന്നും ഒറ്റമാവുങ്കാൽ വരെയുള്ള 1.2 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. കുറ്റിക്കോലിൽനിന്ന് ഒറ്റമാവുങ്കാൽ വരെയും ചുള്ളിക്കരയിൽനിന്ന് കൊട്ടോടി വരെയും വർഷങ്ങൾക്ക് മുമ്പേ വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയതാണ്.
കെഎസ്ആർടിസി അടക്കം ആറ് ബസുകളും സ്കൂൾ ബസുകളും നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കൊട്ടോടിയിൽ നിന്നുള്ള വീതി കുറഞ്ഞ ഭാഗത്ത് ഒരേസമയം രണ്ടു വാഹനങ്ങൾക്കുപോലും കടന്നുപോകാൻ ബുദ്ധിമുട്ടാണ് . ഈ ഭാഗം കൂടി നവീകരിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ഉടൻ സാങ്കേതികാനുമതി കൂടി നേടിയെടുത്ത് ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.