ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ കിണറ്റിൽ വീണുമരിച്ചു
1601353
Monday, October 20, 2025 10:27 PM IST
കുമ്പള: ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥൻ കിണറ്റിൽ വീണുമരിച്ചു. ജില്ലാ ഓഫീസിലെ സീനിയർ ക്ലർക്ക് കുമ്പള നാരായണമംഗലത്തെ വിവേക് ഷെട്ടി (28) ആണ് വീട്ടിലെ കിണറ്റിൽ വീണു മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
വിവേകിനെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തുചാടിയ സഹോദരൻ തേജസും കിണറ്റിൽ കുടുങ്ങി. പിന്നീട് ഉപ്പളയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേകിന്റെ ജീവൻ രക്ഷിക്കാനായില്ല. ലീഗൽ മെട്രോളജി വകുപ്പ് ജീവനക്കാരനായിരുന്ന പരേതനായ രാംപ്രസാദ് ഷെട്ടിയുടെയും ഗീതയുടെയും മകനാണ്. ആശ്രിതനിയമനം വഴിയാണ് ജോലി ലഭിച്ചത്. മറ്റൊരു സഹോദരൻ: നവനീത്.