ദേവസ്വം ഭരണം ഭക്തരെ ഏല്പിക്കണമെന്ന ആവശ്യം ന്യായമെന്ന് തെളിഞ്ഞു: സി.കെ. പദ്മനാഭന്
1601175
Monday, October 20, 2025 1:54 AM IST
കാസര്‍ഗോഡ്: ശബരിമലയില്‍ നിന്നും പുറത്ത് വരുന്ന കൊള്ളയും ക്രമക്കേടുകളും സംബന്ധിച്ച വാര്‍ത്തകള്‍ ദേവസ്വം പിരിച്ചുവിട്ട് ദേവസ്വം ഭരണം ഭക്തരെ ഏല്പിക്കണമെന്ന ബിജെപി ആവശ്യം ന്യായമെന്നതിന്റെ തെളിവാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പദ്മനാഭന്. ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള് പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ സ്വര്‍ണം പൂശിയതായും പിന്നീട് ചെമ്പ് പാളികളായുമൊക്കെ മാറുന്നത് ഞെട്ടലോടെയാണ് ഭക്തര്‍ നോക്കിക്കണ്ടത്. ശബരിമല കേവലമൊരു ക്ഷേത്രമല്ല. ശബരിമല പോലുള്ള വേറൊരു ഹിന്ദു ക്ഷേത്രവും ആചാരാനുഷ്ഠാനങ്ങളും വേറെ കാണാനാവില്ല. ഇതിനെ കൊള്ളയടിക്കാനും തകര്‍ക്കാനും കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ്. പിണറായി വിജയന് വോട്ട് ചെയ്ത നിഷ്പക്ഷര്‍ മാത്രമല്ല സിപിഎം അണികളും അനുഭാവികളും വരെ ഈ ഭരണത്തിന്റെ കടുത്ത വിമര്‍ശകരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.