കാ​​​സ​​​ര്‍​ഗോ​​​ഡ്: അ​​​റ​​​വു​​​ശാ​​​ല​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ത്ത് വി​​​ര​​​ണ്ടോ​​​ടി ക​​​ട​​​പ്പു​​​റ​​​ത്ത് കൂ​​​ട്ടു​​​കാ​​​ര്‍​ക്കൊ​​​പ്പം ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന പ​​​ന്ത്ര​​​ണ്ടു​​​കാ​​​ര​​​നെ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ചു. കാ​​​വു​​​ഗോ​​​ളി ക​​​ട​​​പ്പു​​​റ​​​ത്തെ രാ​​​ജേ​​​ഷി​​​ന്‍റെ മ​​​ക​​​ന്‍ അ​​​ദ്വൈ​​​തി​​​നാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.

ക​​​ട​​​ലി​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ അ​​​ദ്വൈ​​​തി​​​നെ നാ​​​ട്ടു​​​കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​ദ്വൈ​​​തി​​​ന്‍റെ മൂ​​​ക്കി​​​നു പൊ​​​ട്ട​​​ലും കൈ​​​ക്കും കാ​​​ലി​​​നും പ​​രി​​ക്കു​​മു​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മം​​​ഗ​​​ളൂ​​രു​​​വി​​​ല്‍ നി​​​ന്നും കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ത്ത് മൊ​​​ഗ്രാ​​​ലി​​​ല്‍ ലോ​​​റി​​​യി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വി​​​ര​​​ണ്ടോ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.