ധനസഹായവിതരണവും യാത്രയയപ്പും
1601177
Monday, October 20, 2025 1:54 AM IST
പനത്തടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ട്രേഡേഴ്സ് ഫാമിലി വെൽഫയർ ബെനഫിറ്റ് സ്കീമിൽ നിന്നുമുള്ള ധനസഹായ വിതരണവും ദീർഘകാലം യൂണിറ്റിന്റെ ഭാഗമായിരുന്ന വ്യാപാരി സരോജിനിക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ. വേണു അധ്യക്ഷതവഹിച്ചു.
ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ബെനഫിറ്റ് സ്കീമിന്റെ ധനസഹായ വിതരണം രാജപുരം എസ്എച്ച്ഒ രാജേഷ് നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സുനിൽകുമാർ, യൂണിറ്റ് വനിത പ്രസിഡന്റ് ജയശ്രീ, യൂണിറ്റ് ജനറൽ സെക്രട്ടറി വിനുലാൽ, ട്രഷറർ കെ.എസ്.മാത്യു എന്നിവർ പ്രസംഗിച്ചു.