കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി
1601174
Monday, October 20, 2025 1:54 AM IST
പാണത്തൂർ: പനത്തടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ കാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുപ്രിയ ശിവദാസ് അധ്യക്ഷതവഹിച്ചു. പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ശ്രവ്യ, ഡോ. ഹർഷ ഗംഗാധരൻ, ഡോ. ശിവതീർഥ, ഡോ. ഡാനിയേൽ, ഡോ. എ.എസ്. ടിന്റു, ഹെൽത്ത് ഇൻസ്പെക്ടർ എ.ജെ. ബൈജു, വാർഡ് മെംബർ രാധ സുകുമാരൻ എന്നിവർ പങ്കെടുത്തു.