ആരോഗ്യരംഗത്ത് പാരാമെഡിക്കല്‍ മേഖലയെ അവഗണിക്കാനാകില്ല: എംപി
1601484
Tuesday, October 21, 2025 1:48 AM IST
കാഞ്ഞങ്ങാട്: കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ സംഭാവനകള്‍ നല്കുന്ന പാരാമെഡിക്കല്‍ മേഖലയെ അവഗണിക്കാന്‍ കഴിയില്ലെന്നും നിയമനിര്‍മാണങ്ങളുടെ പേരില്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനങ്ങളെ വിസ്മരിക്കുന്ന പ്രവണത തിരുത്തേണ്ടതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷന് രാജ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച ഇന്‍സ്പെയര്‍ സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. കെ.ടി.കുഞ്ഞിക്കണ്ണന്, പി.ടി.നാസര്‍, ഷൈജിത്ത് കരുവാക്കോട്, ഫൈസല്‍ നന്നാട്ട്, എസ്.വിജയന്‍പിള്ള, പി.സി.കിഷോര്‍, അസ്ലം മെഡിനോവ, കെ.എസ്.ഷാജു, ബി. അരവിന്ദന്, കെ.പി.അമൃത, സ്നേഹ രാമചന്ദ്രന്, ഷെരീഫ് പാലോളി,ടി.തങ്കച്ചന്, കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.