പോഷകാഹാര പ്രദർശനവും പോഷൺ പൂക്കളവുമൊരുക്കി
1601044
Sunday, October 19, 2025 7:36 AM IST
തൃക്കരിപ്പൂർ: ഐസിഡിഎസ് നീലേശ്വരം അഡീഷണൽ ബ്ലോക്ക് പോഷൻ മാ സമാപനത്തോടനുബന്ധിച്ച് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ പോഷൺ പൂക്കളവും പോഷകാഹാര പ്രദർശനവും മത്സരവും റാലിയും ഒരുക്കി.
വിവിധയിനം ധാന്യങ്ങളും ചെറുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ബസ്സ്റ്റാൻഡ് കോംപ്ലക്സിൽ പോഷൺ പൂക്കളമൊരുക്കിയത്. ഇവിടെ സ്ഥാപിച്ച ഒപ്പുമരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട പോഷകാഹാരത്തിന്റെ പേര് എഴുതി ചേർക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി പോഷൺമാ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. നീലേശ്വരം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ ഇ.കെ. ബിജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.വി. സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. രദില, എം.പി. സുജാത, പഞ്ചായത്ത് അംഗം ഇ. ശശിധരൻ, അഡീഷണൽ പ്രോജക്ട് സൂപ്പർവൈസർ റോസ്ന വിൻസെന്റ്, സജിത്ത് പലേരി, രേഷ്മ വിജു, കെ.വി. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.
യോഗ കൺസൾട്ടന്റും സൈക്കോളജിസ്റ്റുമായ എ. പദ്മനാഭൻ ക്ലാസെടുത്തു. സൈക്കോ സോഷ്യൽ കൗൺസിലർ ശ്രുതി ബാലകൃഷ്ണൻ പോഷൻ മാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോഷകാഹാര പ്രദർശന മത്സരത്സരത്തിൽ ഇടയിലക്കാട് അങ്കണവാടിയിലെ കെ. സൗമ്യ ഒന്നാം സ്ഥാനവും ഉദിനൂർ തെക്കുപുറം അങ്കണവാടിയിലെ എം. സൽമത്ത് രണ്ടാം സ്ഥാനവും നേടി.