കെപിഎസ്ടിഎ ജില്ലാ സ്വദേശ് മെഗാക്വിസ് മത്സരവിജയികള്‍
1601178
Monday, October 20, 2025 1:54 AM IST
കാഞ്ഞങ്ങാട്: കെപിഎസ്ടിഎ ജില്ലാ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദുര്‍ഗ സ്കൂളില്‍ സംഘടിപ്പിച്ച ജില്ലാതല സ്വദേശ് മെഗാക്വിസ് മത്സരം സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. ശശിധരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, സംസ്ഥാന സമിതി അംഗങ്ങളായ സ്വപ്ന ജോര്‍ജ്, എം.കെ. പ്രിയ, പി.കെ. ബിജു, ടി. മധുസൂദനന്, കെ. സുഗതന്, നികേഷ് മാടായി, സി.കെ. അജിത, എ.വി. ബിന്ദു, ടി.പി. ജയശ്രീ, സി.പി. പ്രീതി, എം.വി. സിഞ്ജു, എം. ജയകുമാർ, പി. ഹരിഷ് പ്രസാദ്, കെ. ശശീന്ദ്രന്, ആര്.വി. പ്രേമാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന അക്കാദമിക് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. രാജേഷ്കുമാര്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
മത്സരവിജയികള്‍: എല്‍പി വിഭാഗം- 1. സൂര്യനാരായണന്, 2. അന്‍വിയ വിനോദ്, 3. സി.എച്ച്. ദുവ. യുപി വിഭാഗം-1. സഫ്ദര്രാജ്, 2. വി.എന്‍.വൈഗലക്ഷ്മി, 3. വി.എം. ആദിദര്ശ്. എച്ച്എസ് വിഭാഗം-1. കെ.അശ്വിന്‍രാജ്, 2. എ.കെ.അര്ജുന്, 3. പി. ശ്രീഹരി. എച്ച്എസ്എസ് വിഭാഗം-1. കെ.പി. പൂജാലക്ഷ്മി, 2. ശിവദ എസ്. പ്രജിത്ത്, 3. വി. ദേവനന്ദ്.