ADVERTISEMENT
ADVERTISEMENT
19
Sunday
October 2025
1:28 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
Local News
കാസര്‍ഗോഡ്
KL14
select District
കാസര്‍ഗോഡ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
1601033
Sunday, October 19, 2025 7:35 AM IST
X
കാസർഗോഡ്: ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ADVERTISEMENT
ആവേശത്തിരയായി വീണ്ടും പാലാവയൽ
നീലേശ്വരം: ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നീന്തൽ മത്സരങ്ങളിൽ ആവേശത്തിരകളുയർത്തി വീണ്ടും പാലാവയൽ. 187 പോയിന്റ് നേടി സ്കൂളുകളിൽ ഒന്നാമതെത്തിയ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കരുത്തിൽ ആകെ 213 പോയിന്റുമായി ചിറ്റാരിക്കാൽ ഉപജില്ല ജേതാക്കളായി. സ്കൂളുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ഉദിനൂർ എയുപി സ്കൂളിന് 28 പോയിന്റും മൂന്നാമതെത്തിയ കുട്ടമത്ത് ജിഎച്ച്എസ്എസിന് 23 പോയിന്റുമാണുള്ളത്. വിവിധ വിഭാഗങ്ങളിലായി പാലാവയൽ സ്കൂളിൽ നിന്ന് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ 21 കുട്ടികളിൽ 20 പേരും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി. പാലാവയൽ സ്കൂളിലെ ആൽഫിൻ ഷാജു (സീനിയർ ബോയ്സ്), അനിറ്റ ബിനോയ് (സീനിയർ ഗേൾസ്), കെവിൻ സെബാസ്റ്റ്യൻ ജോസഫ്, ജോവൽ ജോർജ്, കെ.ആർ. സൂര്യനാരായണൻ, ബി. കാശിനാഥ് (നാലുപേരും ജൂണിയർ ബോയ്സ്), ക്രിസ്റ്റീന ജെ. അഗസ്റ്റിൻ (ജൂണിയർ ഗേൾസ്), മിഥുൻ കെ. ജോർജ്, ഡേവിഡ് മനോജ് (സബ് ജൂണിയർ ബോയ്സ്), മിഷേൽ സൂസൻ (സബ് ജൂണിയർ ഗേൾസ്), വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വിഎച്ച്എസ്എസിലെ നിവേദ് കൃഷ്ണ (സീനിയർ ബോയ്സ്) എന്നിവരാണ് വ്യക്തിഗത ജേതാക്കൾ.
ചിറ്റാരിക്കാലിനും കാസർഗോഡിനും കിരീടം
കാഞ്ഞങ്ങാട്: ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റാരിക്കാൽ ഉപജില്ലയും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ഉപജില്ലയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡിനും പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൊസ്ദുർഗിനുമാണ് രണ്ടാംസ്ഥാനം. ഉദിനൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരങ്ങൾ മുഖ്യാധ്യാപിക കെ. സുബൈദ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി.രമേശൻ അധ്യക്ഷത വഹിച്ചു. കായികാധ്യാപകരായ കെ.വി. രമേശൻ, ജെ.ജിത്തു എന്നിവർ പ്രസംഗിച്ചു. ജോസ് ജിജി, ആൽബർട്ട് ബിജു, ജോയൽ സജി, ജെറോം ജോസഫ്, ജെഫിൻ മാത്യു (എല്ലാവരും സെന്റ് തോമസ് എച്ച്എസ്എസ്, തോമപുരം), വി. ശ്രേയസ്, എം. ശിവനന്ദ് (ഇരുവരും ജിഎച്ച്എസ്എസ്, പരപ്പ), ടോം മാർട്ടിൻ (സെന്റ് ജൂഡ്സ്, വെള്ളരിക്കുണ്ട്), റെമിൻ റെജി (ജിഎച്ച്എസ്എസ്, ബളാൽ) എന്നിവരാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റാരിക്കാൽ ഉപജില്ലയെ പ്രതിനിധീകരിച്ചത്. ഷൈജൻ ചാക്കോ (പരപ്പ) യായിരുന്നു പരിശീലകൻ. ടി. അനുഷ, എം. ശ്രീക, വൈഗ വിജയൻ, കെ. ആദിശ്രീ, കെ. നിവേദ്യ, സ്വാതി, അനന്യ (എല്ലാവരും ജിഎച്ച്എസ്എസ്, കുണ്ടംകുഴി), അഭിത ബാലൻ (എംആർഎസ്, പരവനടുക്കം) എന്നിവരാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ കാസർഗോഡ് ഉപജില്ലയെ പ്രതിനിധീകരിച്ചത്. കെ. വാസന്തി (കുണ്ടംകുഴി)യായിരുന്നു പരിശീലക. വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി. രതീഷ് വെള്ളച്ചാൽ, വൈസ് പ്രസിഡന്റ് മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ചെറുവത്തൂർ: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാകും. എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുക്കും. മത്സരങ്ങളില്‍ പതിനാറോളം ടീമുകള്‍ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം
നീലേശ്വരം: ഇന്ന് കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിനു സമീപം നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നീലേശ്വരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം അമ്പല മൈതാനത്തും സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മടക്കര - ചെറുവത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബാലഗോകുലം അമ്പല മൈതാനത്തും അച്ചാംതുരുത്തി രാജാസ് സ്കൂൾ പരിസരത്തും പാർക്ക് ചെയ്യണം. കോട്ടപ്പുറം അമ്പലം മുതൽ പാലം വരെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ഗതാഗത തടസം ഉണ്ടാകുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കും. പുഴയിൽ ചെറുവള്ളങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാക്കുകൾക്കും ഫിനിഷിംഗ് പോയിന്റിനും സമീപം ചെറുവള്ളങ്ങൾക്ക് പ്രവേശനമില്ല. കുട്ടികളെയും സ്ത്രീകളെയും വഹിച്ചുകൊണ്ട് ചെറുവള്ളങ്ങൾ പുഴയിൽ ഇറക്കാൻ പാടില്ല. ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങൾ പിടിച്ചെടുക്കുന്നതാണെന്നും പോലീസ് അറിയിച്ചു.
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം 23ന്
രാജപുരം: മലയോരമേഖലയിൽ ഡയാലിസിസിന് വിധേയമാകേണ്ടിവരുന്നവർക്ക് ആശ്വാസമായി പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കാലങ്ങൾക്കു മുമ്പേ പ്രഖ്യാപിച്ച ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം 23 ന് ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇവിടെ ഡയാലിസിസ് കേന്ദ്രം അനുവദിച്ചതായി പ്രഖ്യാപനമുണ്ടായത്. എന്നാൽ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പലവിധ കാരണങ്ങൾ പറഞ്ഞ് അനന്തമായി നീളുകയായിരുന്നു. 2022 ൽ ഇതിനായി ആശുപത്രിയുടെ പഴയ കെട്ടിടം നവീകരിച്ചിരുന്നു. എന്നാൽ വൈദ്യുതീകരണമടക്കമുള്ള ജോലികൾ പിന്നെയും വൈകി. കാത്തിരിപ്പ് നീണ്ടുപോയപ്പോൾ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം കടുത്തു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ താത്കാലികമായി ജീവനക്കാരെ നിയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ വൈദ്യുതീകരണവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തടസങ്ങളെ തുടർന്ന് പ്രവർത്തനം മാസങ്ങളോളം നീണ്ടുപോയി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡയാലിസിസ് യൂണിറ്റ് അനുവദിച്ചത്. 86 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുബന്ധ ചെലവുകൾക്ക് ആവശ്യമായ തുക നീക്കിവച്ചിരുന്നു. ഒരേ സമയത്ത് ഒമ്പത് പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങളിലേക്കായി ഒരു മെഷീൻ അധികമായി സൂക്ഷിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
പാലിയേറ്റീവ് രോഗികള്‍ക്ക് വിനോദയാത്ര ഒരുക്കി കാസര്‍ഗോഡ് നഗരസഭ
കാസര്‍ഗോഡ്: ഗുരുതരമായ രോഗങ്ങളുൾപ്പെടെ ബാധിച്ച് പാലിയേറ്റീവ് ചികിത്സയിൽ കഴിയുന്നവർക്കായി വിനോദയാത്ര ഒരുക്കി കാസര്‍ഗോഡ് നഗരസഭ. നഗരസഭ പരിധിയിലെ പാലിയേറ്റീവ് രോഗികളുമായി തൃക്കരിപ്പൂര്‍ വീ ലാൻഡിലേക്കാണ് വിനോദ യാത്ര നടത്തിയത്. രോഗം മൂലം സ്ഥിരമായി വീട്ടിനകത്തു തന്നെ കഴിയേണ്ടിവരുന്നർക്ക് ആശ്വാസവും സന്തോഷവും പകരുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം പറഞ്ഞു. സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, ലളിത, രഞ്ജിത, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, ബീഫാത്തിമ ഇബ്രാഹിം,പിഎച്ച്എന്‍ ജലജ, പിഎച്ച്ഐ രാധാകൃഷ്ണന്, പിആര്‍ഒ സല്‍മ, പാലിയേറ്റീവ് നഴ്സ് രമ എന്നിവരും ആശാ പ്രവർത്തകരും പങ്കെടുത്തു.
പോഷകാഹാര പ്രദർശനവും പോഷൺ പൂക്കളവുമൊരുക്കി
തൃക്കരിപ്പൂർ: ഐസിഡിഎസ് നീലേശ്വരം അഡീഷണൽ ബ്ലോക്ക് പോഷൻ മാ സമാപനത്തോടനുബന്ധിച്ച് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ പോഷൺ പൂക്കളവും പോഷകാഹാര പ്രദർശനവും മത്സരവും റാലിയും ഒരുക്കി. വിവിധയിനം ധാന്യങ്ങളും ചെറുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ബസ്സ്റ്റാൻഡ് കോംപ്ലക്സിൽ പോഷൺ പൂക്കളമൊരുക്കിയത്. ഇവിടെ സ്ഥാപിച്ച ഒപ്പുമരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട പോഷകാഹാരത്തിന്റെ പേര് എഴുതി ചേർക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി പോഷൺമാ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. നീലേശ്വരം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ ഇ.കെ. ബിജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.വി. സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. രദില, എം.പി. സുജാത, പഞ്ചായത്ത് അംഗം ഇ. ശശിധരൻ, അഡീഷണൽ പ്രോജക്ട് സൂപ്പർവൈസർ റോസ്ന വിൻസെന്റ്, സജിത്ത് പലേരി, രേഷ്മ വിജു, കെ.വി. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു. യോഗ കൺസൾട്ടന്റും സൈക്കോളജിസ്റ്റുമായ എ. പദ്മനാഭൻ ക്ലാസെടുത്തു. സൈക്കോ സോഷ്യൽ കൗൺസിലർ ശ്രുതി ബാലകൃഷ്ണൻ പോഷൻ മാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോഷകാഹാര പ്രദർശന മത്സരത്സരത്തിൽ ഇടയിലക്കാട് അങ്കണവാടിയിലെ കെ. സൗമ്യ ഒന്നാം സ്ഥാനവും ഉദിനൂർ തെക്കുപുറം അങ്കണവാടിയിലെ എം. സൽമത്ത് രണ്ടാം സ്ഥാനവും നേടി.
കോയാമ്പുറം വയലിൽ വിളവെടുപ്പുത്സവം നടത്തി
ചെറുവത്തൂർ: ഒരു പതിറ്റാണ്ടിലേറെക്കാലമായി തരിശിട്ടിരുന്ന ചെറുവത്തൂർ കാടങ്കോട് കോയാമ്പുറം പാടശേഖരത്തിൽ വീണ്ടും വിളക്കൊയ്ത്തിന്റെ ആരവം. ആറ് ഹെക്ടറോളം വരുന്ന വയലിൽ ചെറുവത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നീലേശ്വരം അഗ്രോ സർവീസ് സെന്ററിന്റെയും നേതൃത്വത്തിലാണ് വീണ്ടും കൃഷിയിറക്കിയത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. രാഘവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സി.കെ.പി. റഹ്മത്ത്, നീലേശ്വരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ബിന്ദു, ജലവിനിയോഗ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജി. നിഷ, കൃഷി ഓഫീസർ നിമ്യ മോഹൻ, പാടശേഖര സമിതി സെക്രട്ടറി പി.പി. പീതാംബരൻ എന്നിവർ പങ്കെടുത്തു. ഉപ്പുവെള്ളത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഏഴോം രണ്ട് ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്.
ചികിത്സാസഹായമെത്തിക്കാൻ ബിരിയാണി ചാലഞ്ച് നടത്തി
ചിറ്റാരിക്കാൽ: രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന പ്രാദേശിക മാധ്യമപ്രവർത്തകൻ ആയന്നൂരിലെ ടി.പി. മനോജിന് ചികിത്സാസഹായമെത്തിക്കാൻ ബിരിയാണി ചാലഞ്ച് നടത്തി. ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിലാണ് മനോജിന്റെ ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി ചാലഞ്ച് ഒരുക്കിയത്. 100 രൂപ നിരക്കിൽ 2000 പായ്ക്കറ്റ് ബിരിയാണിയാണ് ഇന്നലെ ഉച്ചയോടെ തയാറാക്കി വിതരണം ചെയ്തത്. വായനശാല പ്രസിഡന്റ് സി.ടി. പ്രശാന്ത്, സെക്രട്ടറി പി.ഡി. വിനോദ്, കോ-ഓർഡിനേറ്റർ എം.പി. വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. ഇരുവൃക്കകളും തകരാറായതിനെ തുടർന്ന് ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന് വിധേയമാകേണ്ട അവസ്ഥയിലാണ് മനോജ് കഴിയുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം രൂപയോളം ചെലവു വരും. ഭാര്യയും രണ്ട് ആൺമക്കളിൽ ഒരാളും രോഗബാധിതരാണ്. ഈ സാഹചര്യത്തിലാണ് ചികിത്സയ്ക്ക് പണം കണ്ടെത്താൻ നാട്ടുകാർ മുന്നിട്ടിറങ്ങി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്.
വിഭവങ്ങൾ കൂടി; പക്ഷേ ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് പിന്നെയും കുടിശിക
കാസർഗോഡ്: ചിക്കനും മുട്ടയും ചെറുധാന്യങ്ങളുമെല്ലാം ചേർത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ച് കൈയടി നേടിയെങ്കിലും അതിനുള്ള ഫണ്ട് അനുവദിക്കുന്നതിൽ സർക്കാരിന് മെല്ലെപ്പോക്ക്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകിയ ഉച്ചഭക്ഷണത്തിന് ചെലവായ തുക ഇതുവരെ സ്കൂളുകളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ചോറുവയ്ക്കുന്നതിനുള്ള ഫോർട്ടിഫൈഡ് അരി മാത്രമാണ് സർക്കാർ സൗജന്യമായി നൽകുന്നത്. ബാക്കി സാധനങ്ങൾ സ്കൂൾ അധികൃതർ പ്രാദേശികമായി വാങ്ങുകയാണ്്. മിക്കയിടങ്ങളിലും വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇവയ്ക്കുള്ള ബിൽ മാസാവസാനം ഒരുമിച്ചുനൽകുകയാണ് പതിവ്. സർക്കാർ തുക അനുവദിക്കുന്ന മുറയ്ക്കാണ് വ്യാപാരികൾക്ക് പണം നൽകുക. മുൻകാലങ്ങളിൽ ഒരു മാസം വാങ്ങിയ സാധനങ്ങളുടെ വില തൊട്ടടുത്ത മാസം തന്നെ ലഭിച്ചിരുന്നു. ഇപ്പോൾ ഇത് മുടങ്ങിയതോടെ വ്യാപാരികൾ സാധനങ്ങൾ കടം നല്‍കാത്ത സാഹചര്യമാണ്. വൈകാതെ തെരഞ്ഞെടുപ്പുകളും പെരുമാറ്റച്ചട്ടവുമൊക്കെ വരുന്നതുകൊണ്ട് ഭരണമാറ്റം വന്നാൽ ഈ തുക കിട്ടാതായിപ്പോകുമോ എന്ന സംശയമാണുള്ളത്. 500 കുട്ടികൾക്ക് ഒരു മാസം ഉച്ചഭക്ഷണം തയാറാക്കി നൽകാൻ ശരാശരി ഒന്നര ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്ക്. വിഭവങ്ങളുടെ എണ്ണം കൂടിയതോടെ ഈ ചെലവ് പിന്നെയും കൂടി. വിവിധ തരം പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട എന്നിവയ്ക്കു പുറമേ പാചകവാതകത്തിനുള്ള ചെലവും ഇതേ ഫണ്ടിൽ നിന്ന് കണ്ടെത്തണം. ബിരിയാണിയും മറ്റും തയാറാക്കി നൽകേണ്ടിവരുമ്പോൾ ചിക്കനും വേണ്ടിവരും. പലയിടങ്ങളിലും പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും ചെലവിലാണ് അധികവിഭവങ്ങൾ തയാറാക്കി നൽകുന്നത്. വിഭവങ്ങൾ കൂട്ടിയിട്ടും ഉച്ചഭക്ഷണത്തിനുള്ള സർക്കാർ ഫണ്ട് കാര്യമായി ഉയർത്തിയിട്ടില്ലാത്തതിനാൽ പലപ്പോഴും കൂടുതലായി ചെലവാകുന്ന തുക അധ്യാപകരും പിടിഎയും ചേർന്ന് വഹിക്കേണ്ട അവസ്ഥയാണ്. കുട്ടികളുടെ ഭക്ഷണ മെനുവിൽ ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി റാഗി ബോള്‍സ്, റാഗി കൊഴുക്കട്ട, റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള പായസം എന്നിവ മാസത്തിൽ ഒന്നോ രണ്ടോ ദിവസം നൽകണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. ഇവയിൽ ശർക്കരയും പഞ്ചസാരയും ചേർക്കാനും അനുവദിച്ചിട്ടുണ്ട്. ആശയം നല്ലതാണെങ്കിലും ഇനി ഇവയ്ക്കു കൂടിയുള്ള ചെലവ് എവിടെനിന്നു കണ്ടെത്തുമെന്നതാണ് സ്കൂൾ അധികൃതർക്കു മുന്നിലുള്ള ചോദ്യം.
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഏരിയ കൗൺസിൽ യോഗം
ബളാൽ: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി വെള്ളരിക്കുണ്ട് ഏരിയ കൗൺസിൽ യോഗം ബളാൽ സെന്റ് ആന്റണീസ് പള്ളിയിൽ വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് മൂന്നാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജോസഫ് കുമ്മിണിയിൽ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത പ്രസിഡന്റ് സണ്ണി നെടിയകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സൊസൈറ്റിയുടെ ഭവനപദ്ധതികൾക്ക് സൗജന്യമായി സ്ഥലം നൽകിയ ഭീമനടി പാലമറ്റത്തിൽ സുബിനെ ആദരിച്ചു. പുതിയ പ്രസിഡന്റ് ഏബ്രഹാം തുരുത്തി കിഴക്കേലിന്റെ സ്ഥാനാരോഹണവും നടന്നു. ഫിലിപ്പോസ് ഊത്തപാറയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്യ മുതുകുളത്തിൽ, ഫിലോമിന ജോൺ തുളിശേരി എന്നിവർ പ്രസംഗിച്ചു.
ജില്ലാ സ്കൂൾ കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകൾക്ക് മടി
കാസർഗോഡ്: മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ സ്കൂളുകൾക്ക് മടി. ഇത്തവണ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവം നടത്താനാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ മടിച്ചുനിൽക്കുകയാണ്. നേരത്തേ ജില്ലാ സ്കൂൾ കായികമേളയുടെയും ശാസ്ത്രോത്സവത്തിന്റെയും നടത്തിപ്പും ഇത്തരത്തിൽ പ്രതിസന്ധിയിലായിരുന്നു. വിദ്യാഭ്യാസവകുപ്പ് അധികൃതർ ഏറെ നിർബന്ധിച്ചാണ് ബന്ധപ്പെട്ട സ്കൂളുകളെ സമ്മതിപ്പിച്ചത്. കാസർഗോഡ് ഉപജില്ലാ കലോത്സവം മുള്ളേരിയ ഗവ. സ്കൂളിൽ നടത്തുന്ന കാര്യവും ഇങ്ങനെ പലതവണ ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനമായത്. കുണ്ടംകുഴി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതിനാൽ കലോത്സവം നടത്താൻ സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാൽ കലോത്സവം നടത്താനുള്ള സാമ്പത്തിക സമാഹരണവും വിഭവ സമാഹരണവും നടത്താൻ പ്രാദേശിക തലത്തിലെ പൊതുപ്രവർത്തകർക്ക് സമയവും താത്പര്യവുമില്ലാത്തതും ഒരു കാരണമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മറ്റു സ്കൂളുകളുടെ പിന്മാറ്റത്തിനു പിന്നിലും ഈയൊരു കാരണമുണ്ട്. കുമ്പള സ്കൂളിലെ കലോത്സവത്തിൽ പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും സ്കൂളുകളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. കുമ്പള ഉൾപ്പെടുന്ന കാസർഗോഡ് ഉപജില്ലയിൽ കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകൾ മടിച്ചതിനു പിന്നിൽ ഈ കാരണം കൂടിയുണ്ടെന്ന് ഒരു വിഭാഗം അധ്യാപകർ പറയുന്നു. നാടകം, മൈം, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ വിവാദ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുകയും പ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ അതിന്റെ ഉത്തരവാദിത്വം അധ്യാപകരുടെ മേലാകുമെന്നാണ് ഇവരുടെ ആശങ്ക. ജില്ലാ കലോത്സവത്തിന്റെ കാര്യത്തിലും ഈ ആശങ്കയുണ്ടെന്ന് ഇവർ പറയുന്നു. എന്തായാലും കുണ്ടംകുഴി സ്കൂൾ അധികൃതരുമായി വീണ്ടും ചർച്ച നടത്തി കലോത്സവം അവിടെത്തന്നെ നടത്താനാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. സ്കൂൾ അധികൃതരുടെ സമ്മതം കിട്ടിയാൽ വരുംദിവസങ്ങളിൽ തന്നെ സംഘാടകസമിതി രൂപീകരണ യോഗം ചേരാനാണ് തീരുമാനം.
ചുള്ളിക്കര-കുറ്റിക്കോൽ റോഡിൽ മെക്കാഡം ടാറിംഗിന് 1.60 കോടി
ചുള്ളിക്കര: ചുള്ളിക്കര- കുറ്റിക്കോൽ പൊതുമരാമത്ത് റോഡിൽ ഇനി നവീകരിക്കാൻ ബാക്കിയുള്ള 1.2 കിലോമീറ്റർ ദൂരം മെക്കാഡം ടാറിംഗ് നടത്താൻ 1.60 കോടി രൂപ അനുവദിച്ചതായി ഇ.ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ഓഫീസ് അറിയിച്ചു. കൊട്ടോടി ടൗണിൽ നിന്നും ഒറ്റമാവുങ്കാൽ വരെയുള്ള 1.2 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. കുറ്റിക്കോലിൽനിന്ന് ഒറ്റമാവുങ്കാൽ വരെയും ചുള്ളിക്കരയിൽനിന്ന് കൊട്ടോടി വരെയും വർഷങ്ങൾക്ക് മുമ്പേ വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയതാണ്. കെഎസ്ആർടിസി അടക്കം ആറ് ബസുകളും സ്കൂൾ ബസുകളും നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കൊട്ടോടിയിൽ നിന്നുള്ള വീതി കുറഞ്ഞ ഭാഗത്ത് ഒരേസമയം രണ്ടു വാഹനങ്ങൾക്കുപോലും കടന്നുപോകാൻ ബുദ്ധിമുട്ടാണ് . ഈ ഭാഗം കൂടി നവീകരിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ഉടൻ സാങ്കേതികാനുമതി കൂടി നേടിയെടുത്ത് ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
കെപിഎസ്ടിഎ ഡിഇഒ ഓഫീസ് മാർച്ച് നടത്തി
കാഞ്ഞങ്ങാട്: ഭിന്നശേഷി പ്രശ്നം പരിഹരിച്ച് നിലവിലുള്ള മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക, എൻപിഎസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ അലോഷ്യസ് ജോർജ്, ജോമി ടി. ജോസ്, ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, സംസ്ഥാന അംഗങ്ങളായ സ്വപ്ന ജോർജ്, എം.കെ. പ്രിയ, ട്രഷറർ പി. ശ്രീജ, സി.എം. വർഗീസ്, ടി. രാജേഷ് കുമാർ, പി.കെ. ബിജു എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ജില്ലാ ഭാരവാഹികളായ ടി. മധുസൂദനൻ, കെ. സുഗതൻ, സി.കെ. അജിത, ആർ.വി. പ്രേമാനന്ദൻ, കെ.എ. ജോൺ, വിമൽ അടിയോടി, കെ.കെ. സജിത്ത് എന്നിവർ നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
കാസർഗോഡ്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. ഹരിദാസ്, സീനിയർ സൂപ്രണ്ട് ഹംസ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ, തഹസിൽദാർമാരായ എൽ.കെ. സുബൈർ, കെ.വി. ബിജു, ടി.വി. സജീവൻ എന്നിവരും വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ സെക്രട്ടറിമാരും രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു. സംവരണ വാർഡുകൾ ഇനി പറയും പ്രകാരമാണ്. പരപ്പ പട്ടികവർഗ സ്ത്രീ സംവരണം: പനത്തടി (മൂന്ന്). പട്ടികവർഗ സംവരണം: പാണത്തൂർ (നാല്). സ്ത്രീ സംവരണം: കള്ളാർ (രണ്ട്), മാലോം (അഞ്ച്), ചിറ്റാരിക്കാൽ (ഏഴ്), പരപ്പ (11), ബാനം (13), തായന്നൂർ (14). നീലേശ്വരം പട്ടികജാതി സംവരണം: തങ്കയം (ഒന്ന്). സ്ത്രീ സംവരണം: കയ്യൂർ (നാല്), ചീമേനി (അഞ്ച്), പുത്തിലോട്ട് (ആറ്), ഉദിനൂർ (ഒന്‍പത്), തൃക്കരിപ്പൂർ ടൗൺ (10), ഒളവറ (12), വലിയപറമ്പ് (13). കാഞ്ഞങ്ങാട് പട്ടികവർഗ സംവരണം: രാവണേശ്വരം (12). സ്ത്രീ സംവരണം: ഉദുമ (ഒന്ന്), വെളുത്തോളി (നാല്), പെരിയ (അഞ്ച്), മടിക്കൈ (എട്ട്), മാവുങ്കാൽ (ഒന്‍പത്), മഡിയൻ (10), പാക്കം (13), പാലക്കുന്ന് (15). കാറഡുക്ക പട്ടികജാതി സംവരണം: കുണ്ടംകുഴി (10). പട്ടികവർഗ സംവരണം: ദേലംപാടി (അഞ്ച്). സ്ത്രീ സംവരണം: ബെള്ളൂർ (മൂന്ന്), ആദൂർ (നാല്), അഡൂർ (ആറ്), കൊളത്തൂർ (11), പൊവ്വൽ (12), മുളിയാർ (13), കാറഡുക്ക (14). കാസർഗോഡ് പട്ടികജാതി സംവരണം: ഉളിയത്തടുക്ക (ഏഴ്). സ്ത്രീ സംവരണം: ആരിക്കാടി (ഒന്ന്), ഏരിയാൽ (നാല്), ചൂരി (അഞ്ച്), രാംദാസ് നഗർ (ആറ്), പാടി (12), ചെങ്കള (14), കളനാട് (16), മേൽപ്പറമ്പ് (17), ചെമ്മനാട് (18). മഞ്ചേശ്വരം പട്ടികജാതി സംവരണം: മഞ്ചേശ്വരം (16). സ്ത്രീ സംവരണം: പാത്തൂർ (രണ്ട്), ചേവാർ (നാല്), എൻമകജെ (ആറ്), പെർള (ഏഴ്), നയാബസാർ (10), ഉപ്പള (11), കടമ്പാർ (12), ധർമനഗർ (14).
ഗവ. നഴ്സസ് അസോ. ജില്ലാ കൺവൻഷൻ
കാഞ്ഞങ്ങാട്: കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി. അമ്പിളി, വൈസ് പ്രസിഡന്റ് സി.പി. രശ്മി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മെഡിക്കോ ലീഗൽ ആസ്പെക്സ് ഇൻ നഴ്സിംഗ് എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. നഴ്സിംഗ് കോളജിലെ അസി. പ്രഫസർ ഡോ.പി. സജി കുമാർ ക്ലാസെടുത്തു.
മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. അജാനൂരിലെ മത്സ്യബന്ധന തൊഴിലാളികളായ രാമകൃഷ്ണൻ (60), ജനീഷ് (24), ബാബു (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അഞ്ചോടെ പള്ളിക്കരയ്ക്കു സമീപത്തുവച്ചാണ് തോണി കടലിൽ തലകീഴായി മറിഞ്ഞത്. മറ്റു തോണികളിലെ തൊഴിലാളികൾ ചേർന്ന് രാവിലെ എട്ടരയോടെ മൂന്നുപേരെയും രക്ഷപ്പെടുത്തി അജാനൂർ കടപ്പുറത്തും തുടർന്ന് അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജില്ലാശുപത്രിയിലും എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കളായ വി.വി. രമേശൻ, കാറ്റാടി കുമാരൻ, അജാനൂർ കൂറുംബ ഭഗവതി ക്ഷേത്ര ഭാരവാഹികൾ എന്നിവർ ജില്ലാ ആശുപത്രിയിലെത്തി.
ഇരിട്ടി പഴയ പാലത്തിൽ സമ്പൂർണ ഗതാഗത നിരോധനം; കാൽനടയും വേണ്ട
ഇരിട്ടി: ഇരിട്ടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം പെതുമരാമത്ത് വകുപ്പ് പൂർണമായും നിരോധിച്ചു. കാൽ നടയാത്രയ്ക്കുള്ള അവസരവും നിഷേധിക്കുന്ന തരത്തിൽ പാലത്തിന്റെ ഇരുഭാഗങ്ങളിലും റിബൺ വലിച്ചുകെട്ടി വഴിയടച്ചിരിക്കുകയാണ്. സുരക്ഷാകാരണങ്ങളാലാണ് പാലത്തിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചതെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ പേരിൽ ബോർഡും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടാണ് ബസ് പുഴയിലേക്ക് വീഴുന്നത് തടഞ്ഞുള്ള രക്ഷാകവചമായി നിലകൊണ്ടത്. ബസ് വേഗതയിൽ പാലത്തിലേക്ക് ഇടിച്ചു കയറിയതുമൂലം പാലത്തിന്റെ ജോയിന്റു വേർപ്പെട്ടെന്നും ഇത് അപകട ഭീഷണിയാകുമെന്നും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം അടച്ചിട്ടതെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ബിനോയി പറഞ്ഞു. തകർന്ന ഭാഗം ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേററ് സമർപ്പിച്ചിട്ടുണ്ടെന്നും ബലപ്പെടുത്തൽ പൂർത്തിയാകുന്ന മുറയ്ക്ക് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽപെട്ട ബസ് മാറ്റി പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇരിട്ടി ടൗണിൽ നിന്നും തളിപ്പറമ്പ് ഉളിക്കൽ ഭാഗത്തേക്കുളള വാഹനങ്ങൾ പുതിയ പാലം വഴി തിരിച്ചുവിട്ടു. വൺവേ സംവിധാനം എന്ന നിലയിൽ ഈ ഭാഗത്തേക്കുളള വാഹനങ്ങൾ പഴയ പാലം വഴി കടന്നുപോകാൻ തുടങ്ങിയത് ഗതാഗതക്കുരുക്കിനും പരിഹാരമായിരുന്നു. പഴയ പാലം അടച്ചതോടെ പുതിയ പാലത്തിലെ ഗതാഗതക്കുരുക്ക് വർധിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1933-ൽ നിർമിച്ച പാലത്തിന് 90 വർഷത്തിലധികം പഴക്കമുണ്ട്. ഇരിട്ടി പട്ടണത്തിന്റെ അടയാളം കൂടിയാണ് പഴയ പാലം. പുതിയ പാലം പൂർത്തിയാകുന്നതിനിടയിൽ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയ അന്നത്തെ പൊതുമരാമത്ത് മന്ത്രി പഴയ പാലത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതൊന്നും ഇതുവരെ നടപ്പായില്ല.
കണ്ണപുരം സ്ഫോടനം: അഞ്ചാം പ്രതി സ്വാമിനാഥൻ അറസ്റ്റിൽ
കണ്ണൂർ: കണ്ണപുരം കീഴറയിൽ ഓഗസ്റ്റ് 30 ന് പുലർച്ചെ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ. പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെ (64) യാണ് കണ്ണപുരം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കേസിലെ പ്രതികളായ അനൂപ് മാലിക്, അനീഷ്, റാഹിൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരു ന്നു. ഇവരെ പിന്നീട് കസ്റ്റഡിയിലും വാങ്ങിയിരുന്നു. പ്രതികളുടെ മൊഴികളും മൊബൈൽ വിവര ങ്ങളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളുമാണ് സ്വാമിനാഥന്റെ അറസ്റ്റിലേക്ക് നയിച്ചത്. 2025 ഓഗസ്റ്റ് 30ന് പുലർച്ചെ 1:50ന് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ആ വീടിനും സമീപവാസികളുടെ വീടുകൾ ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണ സംഘത്തിൽ എസ്സിപിഒ. മഹേഷ്, സിപിഒ അനൂപ്, സിപിഒ റിജേഷ് കുമാർ എന്നിവരും ഉൾപ്പെട്ടിരുന്നു.
1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധം: മാധവ് ഗാഡ്ഗിൽ
വെള്ളരിക്കുണ്ട്: 1972 ലെ വന്യജീവിസംരക്ഷണ നിയമം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനുമേൽ വന്യജീവികളുടെ സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നതാണെന്നും അതുകൊണ്ടുതന്നെ അത് ഭരണഘടനാ വിരുദ്ധമാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ പറഞ്ഞു. അടിമുടി ഭരണഘടനാ വിരുദ്ധമായ ഈ നിയമം ഉടൻ പൊളിച്ചെഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ രണ്ടാംഘട്ട സമര പരിപാടികളുമായി ബന്ധപ്പെട്ട ഓൺലൈൻ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആനയുൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം പല മടങ്ങായി വർധിച്ചിട്ടും അതു സംബന്ധിച്ച വിശ്വാസയോഗ്യമായ കണക്കുകൾ വനംവകുപ്പിന്റെ പക്കലില്ലെന്ന് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾക്ക് മാത്രമാണ് ശ്രദ്ധ കിട്ടുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും ജീവനോപാധികൾക്കുണ്ടാവുന്ന നഷ്ടം പലപ്പോഴും അവഗണിക്കപ്പെടുകയാണ്. മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ നാല്പതിനായിരം കോടി രൂപയുടെ കാർഷിക നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇതുപോലെ കേരളത്തിലും വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടായ കാർഷികനഷ്ടം സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ഘട്ട സമരപരിപാടികൾ സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട പ്രഖ്യാപിച്ചു. 29 ന് ഡൽഹിയിൽ ഏകദിന സത്യഗ്രഹവും നവംബർ ഏഴു മുതൽ വെള്ളരിക്കുണ്ടിൽനിന്ന് തിരുവനനന്തപുരത്തേക്ക് സംസ്ഥാനതല വാഹന പ്രചാരണ ജാഥയും നടക്കും. നവംബർ 15 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസം നടത്തും. വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന അനിശ്ചികാല കർഷകസ്വരാജ് സത്യഗ്രഹം ഇതുപോലെ തുടരും. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ജനുവരി ആദ്യവാരം മുതൽ സത്യഗ്രഹ സമരം കൂടുതൽ ശക്തമാക്കും. ഓൺലൈൻ യോഗത്തിൽ കർഷകസ്വരാജ് സത്യഗ്രഹ ഐക്യദാർഢ്യസമിതി ചെയർമാൻ കെ.വി. ബിജു അധ്യക്ഷത വഹിച്ചു. പി.ടി. ജോൺ, അഡ്വ. വിനോദ് പയ്യട, അഡ്വ. ജോൺ ജോസഫ്, ജിയോ ജോസ്, റോസ് ചന്ദ്രൻ, മുതലാംതോട് മണി, ജിമ്മി ഇടപ്പാടി, അഡ്വ. ബിനോയ് തോമസ്, റോജർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
എഎസ്ഐഎസ്സി കലോത്സവത്തിന് കൊടിയേറി
മാന്നാനം: ലാസ്യ താള രാഗങ്ങളുടെ അരങ്ങുണർന്നു. കെഇ സ്കൂളിലെ വേദികളിൽ കൗമാരം കലയുടെ പീലിവിടർത്തിയാടി. എഎസ്ഐഎസ്സി കേരള റീജൺ കലോത്സവത്തിന് കൊടിയേറി. മാന്നാനം കെഇ സ്കൂൾ ആതിഥേയത്വം വഹിക്കുന്ന കലോത്സവം ‘രംഗോത്സവ് 2025’ ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ഡോ. റോണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. എഎസ്ഐഎസ്സി കേരള റീജൺ പ്രസിഡന്റ് റവ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, കേരള റീജൺ സെക്രട്ടറിയും കെഇ സ്കൂൾ പ്രിൻസിപ്പലുമായ റവ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ, റീജണൽ കലോത്സവം പ്രിൻസിപ്പൽ കോ ഓർഡിനേറ്റർ ഫാ. ഷിനോ കളപ്പുരയ്ക്കൽ, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി. നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തീം ഡാൻസ്, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, പ്രസംഗം, പദ്യപാരായണം, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിൽ ഇന്നലെ മത്സരം നടന്നു. കലോത്സവം ഇന്ന് സമാപിക്കും വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടം സമ്മാനദാനം നിർവഹിക്കും. സെന്റ് മേരീസും ഹരിശ്രീയും മുന്നിൽ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോടും കാറ്റഗറി നാലിലും അഞ്ചിലും ഹരിശ്രീ വിദ്യാനിധി സ്കൂൾ തൃശൂരും പോയിന്റ് നിലയിൽ മുന്നിട്ടുനിൽക്കുന്നു.
മുറിവേറ്റ വിരലിനാല്‍ ഡിസ്ക് തൊടുത്തു റിക്കാര്‍ഡിലേക്ക്
നീലേശ്വരം: ഡിസ്ക് തൊടുക്കേണ്ട വലതുകൈയിലെ ചൂണ്ടുവിരലിനു തന്നെ മുറിവേറ്റിട്ടും സോനയുടെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് വന്നില്ല. ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ സ്വന്തം റിക്കാര്‍ഡാണ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര് ടി.സോന മോഹന്‍ തകര്‍ത്തത്. 39.01 മീറ്റര്‍ ദൂരമാണ് സോന ഡിസ്ക് പായിച്ചത്. സംസ്ഥാന റിക്കാര്‍ഡിനെ മറികടക്കുന്ന പ്രകടനമാണിത്. പരിക്ക് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ സ്വപ്നദൂരമായ 40 മീറ്റര്‍ താണ്ടാന്‍ കഴിഞ്ഞേനെ. കഴിഞ്ഞവര്‍ഷം സ്ഥാപിച്ച 36.96 മീറ്റര്‍ എന്ന സ്വന്തം റിക്കാര്‍ഡാണ് ഈ മിടുക്കി തകര്‍ത്തത്. ഒഡിഷയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ജൂണിയര്‍ അത് ലറ്റിക് മീറ്റില്‍ പങ്കെടുത്ത് ട്രെയിന്‍ യാത്ര കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സോന വീട്ടിലെത്തുന്നത്. പിറ്റേന്ന് രാവിലെ വന്ന് മത്സരത്തില്‍ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് മത്സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു. ഈ മത്സരങ്ങള്‍ നേരത്തെ കഴിഞ്ഞിരുന്നെങ്കിലും മേളയുടെ അവസാനദിവസം സോനയ്ക്ക് മത്സരിക്കാന്‍ അധികൃതര്‍ അവസരം നല്‍കുകയായിരുന്നു. കഴിഞ്ഞതവണത്തെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വെള്ളിയും സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണവും നേടിയിരുന്നു. കെസി ത്രോസ് അക്കാദമിയുടെ താരമായ സോന ചെറുവത്തൂര്‍ കാരിയിലെ ഓട്ടോഡ്രൈവര്‍ മോഹന്റെയും സൗമ്യയുടെയും മകളാണ്.
റവന്യു ജില്ലാ സ്കൂള്‍ കായികമേള: ഹൊസ്ദുര്‍ഗ്, ദുര്‍ഗ ചാമ്പ്യന്മാര്
ഷൈബിൻ ജോസഫ് നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയും സ്കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും ചാമ്പ്യന്മാര്. 25 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവും അടക്കം 211 പോയിന്റോടെയാണ് ഹൊസ്ദുര്‍ഗ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 16 സ്വര്‍ണവും 21 വെള്ളിയും 19 വെങ്കലവും അടക്കം 169 പോയിന്റുമായി കാസര്‍ഗോഡ് ഉപജില്ല റണ്ണേഴ്സ് അപ്പായി. 17 സ്വര്‍ണവും 14 വെള്ളിയും 15 വെങ്കലവും അടക്കം 153 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല മൂന്നാംസ്ഥാനം നേടി. ഒമ്പതു സ്വര്‍ണവും 15 വെള്ളിയും 16 വെങ്കലവും അടക്കം 122 പോയിന്റുമായി ചിറ്റാരിക്കാല്‍ ഉപജില്ല നാലാംസ്ഥാനത്തെത്തി. മഞ്ചേശ്വരം (96), കുമ്പള (66), ബേക്കല്‍ (60) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. 15 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും അടക്കം 106 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചാമ്പ്യന്‍പട്ടം നേടിയ ദുര്‍ഗ സ്കൂളിന്റെ മിന്നും പ്രകടനമാണ് ഹൊസ്ദുര്‍ഗ് ഉപജില്ലയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്. എട്ടു സ്വര്‍ണവും അഞ്ചു വെള്ളിയും അടക്കം 55 പോയന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനം നേടി. നാലു സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവും നേടി 32 പോയിന്റോടെ പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ് മൂന്നാംസ്ഥാനം നേടി. പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസ് (26) നാലും ഉപ്പള ജിഎച്ച്എസ്എസ് (23) അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബാനം ജിഎച്ച്എസിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന കായികമേളയുടെ സമാപനസമ്മേളനം എഎസ്പി ഡോ. നന്ദഗോപന് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷതവഹിച്ചു. കെ.ശകുന്തള, പി.ഗോപാലകഷ്ണന്‍, ബാനം കൃഷ്ണന്, അനില്‍ ബങ്കളം, പി.രാജീവന്, അജിത മോഹന്‍, പി.കെ.ബാലചന്ദ്രന്, അനിത മേലത്ത് എന്നിവര്‍ സംസാരിച്ചു. ബാനം സ്കൂള്‍ മുഖ്യാധ്യാപിക സി.കോമളവല്ലി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. പി.ബാബുരാജ് നന്ദിയും പറഞ്ഞു.
മികവ് തുടര്‍ന്ന് ഹൊസ്ദുര്‍ഗും ദുര്‍ഗയും ; കായികമേള ഇന്നു സമാപിക്കും
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ രണ്ടാംദിനവും മികവ് തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഉപജില്ലയും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും. 19 സ്വര്‍ണവും 13 വെള്ളിയും 11 വെങ്കലവും അടക്കം 163 പോയിന്റോടെയാണ് ഹൊസ്ദുര്‍ഗ് ചാമ്പ്യന്‍പട്ടം സ്വപ്നം കാണുന്നത്. 15 സ്വര്‍ണവും 18 വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി കാസര്‍ഗോഡ് ഉപജില്ല മികച്ച പോരാട്ടവുമായി രണ്ടാംസ്ഥാനത്തെത്തി. 13 വീതം സ്വര്‍ണവും വെങ്കലവും ഒമ്പതു വെള്ളിയും അടക്കം 116 പോയിന്റുള്ള ചെറുവത്തൂറാണ് മൂന്നാംസ്ഥാനത്ത്. ചിറ്റാരിക്കാല്‍ (105), മഞ്ചേശ്വരം (74), കുമ്പള (58), ബേക്കല്‍ (45) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്കൂളുകളില്‍ 12 സ്വര്‍ണവും അഞ്ചു വീതം വെള്ളിയും വെങ്കലവും അടക്കം 80 പോയിന്റോടെ ദുര്‍ഗ സ്കൂള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു. അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയുമായി 34 പോയിന്റുമായി കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തും നാലു സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവുമായി 32 പോയിന്റോടെ പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്. പൈവളിഗെനഗര്‍ ജിഎച്ച്എസ്എസ് (21), ഉപ്പള ജിഎച്ച്എസ്എസ് (20) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. കായികമേള ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് 3.30ന് എം.രാജഗോപാലന്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭാരത് റെഡ്ഡി സമ്മാനദാനം നിര്‍വഹിക്കും.
ത്രോ ഇനങ്ങളിലെ റാണിയായി ഹെനിൻ
നീലേശ്വരം: നാലുവര്‍ഷം മുമ്പ് മികച്ച പരിശീലനം തേടിയാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹെനിന് എലിസബത്ത് ചെറുവത്തൂര്‍ മയ്യിച്ചയിലെത്തുന്നത്. തുടർന്നാണ് കെ.സി.ഗിരീഷിന്റെ കെസി ത്രോസ് അക്കാദമിയില്‍ എത്തിയത്.
ചെറുവത്തൂരില്‍ അമ്മയ്ക്കൊപ്പം വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. ആ തീരുമാനം ഹെനിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി ജില്ലാ സ്കൂള്‍ കായികമേളയിലെ ത്രോ ഇനങ്ങളിലെ റാണിയാണ് ഹെനിന്. മത്സരിക്കാനിറങ്ങിയ കാലം തൊട്ട് ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും അപ്രമാദിത്വം മറ്റാര്‍ക്കും ഹെനിന് വിട്ടുകൊടുത്തില്ല. സംസ്ഥാനമേളയിലും കെസി ത്രോസ് എതിരാളികളില്ലാതെ മുന്നേറിയപ്പോള്‍ ഹെനിന്റെ പ്രകടനവും അതില്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞതവണത്തെ ദേശീയ സ്കൂള്‍ കായികമേളയില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു. കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായ ഹെനിന് രാജകീയമായി തന്നെയാണ് തന്റെ അവസാന സ്കൂള്‍ കായികമേളയും പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഉയരെ പറന്ന് ശ്രീയാലക്ഷ്മി
നീലേശ്വരം: മത്സരിക്കുക, റിക്കാര്‍ഡോടെ സ്വര്‍ണം നേടുക. പോള്‍വോള്‍ട്ടില്‍ ഡി.വി.ശ്രീയാലക്ഷ്മി തന്റെ നാലാമത്തെയും അവസാനത്തേതുമായ ജില്ലാ സ്കൂള്‍ കായികമേളയിലെത്തിയപ്പോഴും പതിവുകളൊന്നും തെറ്റിച്ചില്ല. നാലു തവണയും ശ്രീയാലക്ഷ്മിയുടെ മത്സരം തന്നോടു തന്നെയായിരുന്നു. താന്‍ സ്ഥാപിച്ച റിക്കാര്‍ഡുകള്‍ തന്നെയാണ് ഈ മിടുക്കി തകര്‍ത്തുകൊണ്ടിരുന്നത്.
ഇത്തവണ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടുപേര്‍ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ശ്രീയാലക്ഷ്മി 2.40 മീറ്റര്‍ ഉയരം താണ്ടിയപ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മത്സരാര്‍ഥി താണ്ടിയത് 1.10 മീറ്റര്‍ മാത്രമാണ്. തന്റെ 1.90 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് ശ്രീയാലക്ഷ്മി ഇത്തവണ തകര്‍ത്തത്. കഴിഞ്ഞവര്‍ഷം സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അഞ്ചാംസ്ഥാനം നേടിയിരുന്നു. ബംഗളുരുവില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നടത്തുന്ന പരിശീലനമാണ് ശ്രീയാലക്ഷ്മിയുടെ മിന്നുംപ്രകടനത്തിന് കാരണം. ദേശീയ പോള്‍വോള്‍ട്ട് താരവും റെയില്‍വേ ഉദ്യോഗസ്ഥനുമായ കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി ബിനീഷ് ജേക്കബ് ആണ് പരിശീലകന്. തൃക്കരിപ്പൂര്‍ നടക്കാവ് വൈക്കത്തെ കാറ്ററിംഗ് സ്ഥാപന ഉടമ രമേശന് പാവൂരിന്റെയും ബബിതയുടെയും മകളായ ശ്രീയാലക്ഷ്മി ഉദിനൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്.
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി പ്രയാണം തുടങ്ങി
നീലേശ്വരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഓവറോള്‍ ചാമ്പ്യന്മാര്ക്ക് നല്‍കാനുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി പ്രയാണത്തിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമായി. എം.രാജഗോപാലന്‍ എംഎല്‍എയില്‍ നിന്നും പരീക്ഷാഭവന് ജോയിന്റ് കമ്മീഷണര്‍ ഡോ.ഗിരീഷ് ചോലയില്‍ കപ്പ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. വി.എസ്.ബിജുരാജ്, ടി.ആര്.പ്രീതിമോള്‍, ഡോ.കെ.രഘുരാമഭട്ട്, അനില്‍ ബങ്കളം, പി.സവിത, പി.മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
നീലേശ്വരത്തു നിന്നും പ്രചാരണമാരംഭിച്ച് വിവിധ ജില്ലകളിലെ പ്രദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തെത്തിക്കും. സംസ്ഥാന കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമിന് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. തിരുവനന്തപുരത്തെ പി.മാധവന് തമ്പി ആന്‍ഡ് സണ്‍സാണ് രണ്ടു ലക്ഷം രൂപ ചെലവിട്ട് മൂന്നരകിലോ ഭാരമുള്ള വെങ്കല ട്രോഫി രൂപകല്പന ചെയ്തത്.
രണ്ടാംദിനം എട്ടു മീറ്റ് റിക്കാര്‍ഡുകള്‍
സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കാസര്‍ഗോഡ് ജിഎംആര്‍എസ് ഫോര്‍ ബോയ്സിലെ സി.സൂരജ് 12.40 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി. 12.44 സെക്കന്‍ഡ് എന്ന റിക്കാര്‍ഡാണ് തകര്‍ന്നത്. സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡിലില്‍ ബാരെ ജിഎച്ച്എസിലെ ഇ.പി.റിതുല്‍ രഘു 14.41 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി. 14.43 എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്. ജൂണിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ത്രോയില്‍ മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ മൊയ്തീന് അസ്മാന് 41.08 മീറ്റര്‍ ദൂരം താണ്ടി. 37.34 മീറ്റര്‍ ആണ് പഴയ റിക്കാര്‍ഡ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മഞ്ചേശ്വരം അല്‍സഖാഫ് ഇഎംഎസിലെ ആയിഷത്ത് സഹല 13.43 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി. 13.58 ആയിരുന്ന പഴയ റിക്കാര്‍ഡ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ ഹുസ്ന ഫാത്തിമ രണ്ടു റിക്കാര്ഡുകളിട്ടു. 800 മീറ്റര്‍ 2.37.26 മിനുറ്റ് കൊണ്ട് ഓടിയെത്തി. 2.39.60 ആണ് പഴയ റിക്കാര്‍ഡ്. 1500 മീറ്റര്‍ 5.38.58 മിനുറ്റ് കൊണ്ട് ഓടിയെത്തി. 5.45.28 ആണ് പഴയ റിക്കാര്‍ഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ 4.74 മീറ്റര്‍ ദൂരം താണ്ടി. 4.31 ആണ് പഴയ റിക്കാര്‍ഡ്. ജൂണിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ എന്‍.എസ്.കാര്‍ത്തിക് 14.08 മീറ്റര്‍ ദൂരം താണ്ടി. 10.95 മീറ്റര്‍ ആണ് പഴയ റിക്കാര്‍ഡ്.
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്കു പരിക്ക്
ഭീമനടി: പ്ലാച്ചിക്കര വനപാതയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ നാലു പേരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്, തോമാപുരം സ്കൂളുകളിലെ അധ്യാപകരുള്‍പ്പെടെ പരിക്കേറ്റ പതിനഞ്ചോളം പേരെ കാഞ്ഞങ്ങാട്ടെയും ചെറുപുഴയിലെയും ആശുപത്രികളിലെത്തിച്ചു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരുടെ നേതൃത്വത്തില്‍ ഭീമനടിയില്‍ നിന്ന് ജെസിബി എത്തിച്ചാണ് ബസുകള്‍ റോഡില്‍നിന്ന് തള്ളിനീക്കി ഗതാഗതം പുനസ്ഥാപിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് മാനന്തവാടിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എതിരേ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു. സ്കൂളുകൾ വിടുന്ന സമയമായതിനാൽ കുട്ടികൾ ഉൾപ്പെടെ പെരുവഴിയിലായി. കൊടുംവളവുള്ള സ്ഥലത്ത് റോഡിലേക്ക് കാടും പടർപ്പുകളും വളർന്നു നിൽക്കുന്നതുമൂലം ഡ്രൈവർമാരുടെ കാഴ്ച മറയുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
ദേശീയപാതയിലേക്ക് കയറാൻ വഴിയില്ല; ജില്ലാ ആസ്ഥാനം ഗതാഗതക്കുരുക്കിലമരുമെന്ന് ആശങ്ക
കാസർഗോഡ്: കാസർഗോഡ് നഗരത്തിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വഴിയില്ലാത്തത് ജില്ലാ ആസ്ഥാനത്തെ സ്ഥിരമായി ഗതാഗതക്കുരുക്കിലാക്കുമെന്ന് ആശങ്ക. സിപിസിആർഐയ്ക്കു സമീപമുള്ള ചൗക്കി കഴിഞ്ഞാൽ പിന്നെ നഗരം പിന്നിട്ട് നായന്മാർമൂലയിൽ മാത്രമാണ് വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വഴിയുള്ളത്. നഗരത്തിൽ നിന്നുള്ള ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കുമുൾപ്പെടെ ഈ സ്ഥലങ്ങളിലെത്തുന്നതുവരെ സർവീസ് റോഡുകളിലൂടെ മാത്രമാണ് സഞ്ചരിക്കാൻ കഴിയുക. വീതികുറഞ്ഞ സർവീസ് റോഡിലൂടെ ഇത്രയും വാഹനങ്ങൾ പോകേണ്ടിവരുമ്പോൾ ഗതാഗതക്കുരുക്ക് ഉറപ്പാണ്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ നഗരമധ്യത്തിലെ മേൽപ്പാലം തീരുന്ന നുള്ളിപ്പാടിക്കു സമീപം വഴിയൊരുക്കിയിട്ടുണ്ട്. തിരിച്ച് ദേശീയപാതയിലേക്ക് കയറാനാണ് നഗരപരിധിയിൽ എവിടെയും വഴിയില്ലാത്തത്. ജില്ലാ ആസ്ഥാനവും നിരവധി സർക്കാർ ഓഫീസുകളും കോടതികളും സ്കൂളുകളും ഗവ. കോളജുമെല്ലാം ഉൾക്കൊള്ളുന്ന വിദ്യാനഗർ പ്രദേശത്ത് ഇപ്പോൾത്തന്നെ വാഹനത്തിരക്കൊഴിഞ്ഞ നേരമില്ലെന്ന സ്ഥിതിയാണ്. കറന്തക്കാട്ടെ അഗ്നിരക്ഷാനിലയത്തിൽ നിന്നുള്ള വാഹനങ്ങളും ഇത്രയും ദൂരം സർവീസ് റോഡിലൂടെ പോകേണ്ടിവരുന്നത് കൂടുതൽ വലിയ കുരുക്കാകും. ഇരുവശങ്ങളിലും മേൽപ്പാലം തുടങ്ങുന്ന ഇടത്തിനും അവസാനിക്കുന്ന ഇടത്തിനും സമീപം വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയാൽ പ്രശ്നം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മുനമ്പം പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നവംബർ മൂന്നിന്
ചട്ടഞ്ചാൽ: ബേഡഡുക്ക പഞ്ചായത്തിലെ കല്ലളി മുനമ്പത്തുനിന്ന് ദേശീയപാതയിലെ ചട്ടഞ്ചാലിലേക്ക് വഴിതുറക്കുന്ന മുനമ്പം പാലത്തിന്റെ ഔപചാരികമായ പ്രവൃത്തി ഉദ്ഘാടനം നവംബർ മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. വർഷങ്ങളുടെ കാത്തിരപ്പനൊടുവിൽ 17.7 കോടി രൂപ ചെലവിലാണ് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകേ പുതിയ പാലം നിർമിക്കുന്നത്. നിലവിലുള്ള തൂക്കുപാലത്തിന് സമീപം പുതിയ പാലത്തിന്റെ തൂണുകളുടെ നിർമാണം ഇതിനകം തുടങ്ങിയിട്ടുണ്ട്. പാലം വരുന്നതോടെ മലയോര പഞ്ചായത്തുകളായ ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കുറഞ്ഞ ദൂരത്തിൽ ജില്ലാ ആസ്ഥാനത്തേക്കെത്താൻ വഴി തെളിയും. മുനമ്പത്തുനിന്ന് ചട്ടഞ്ചാലിലേക്ക് നിലവിൽ കരിച്ചേരിയിലെ ചുരം വളവുകളുൾപ്പെടെ 18 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട ദൂരമാണ് കേവലം രണ്ടു കിലോമീറ്ററായി കുറയുന്നത്. ബേഡഡുക്ക പഞ്ചായത്തിലെ പെർളടുക്കം സംസ്ഥാനപാതയിൽ നിന്ന് കല്ലളി വഴി മുനമ്പത്തേക്കുള്ള 4.2 കിലോമീറ്റർ റോഡ് അടുത്തിടെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി 3.53 കോടി രൂപ ചെലവിൽ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. പുതിയ പാലത്തിന്റെ മറുവശത്തുള്ള മഹാലക്ഷ്മിപുരം-പള്ളത്തിങ്കാൽ-ചട്ടഞ്ചാൽ റോഡ് കൂടി നവീകരിച്ചാൽ ഇതുവഴി ജില്ലാ ആസ്ഥാനത്തേക്ക് ബസ് സർവീസുകളുൾപ്പെടെ തുടങ്ങാൻ കഴിയും.
ഐഎൻടിയുസി പ്രതിഷേധ പ്രകടനം നടത്തി
പടന്ന: ശബരിമലയിലെ സ്വർണം ചെമ്പാക്കി മാറ്റിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ അടിച്ചു പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പടന്ന ടൗണിൽ ഓട്ടോ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി)യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എൻ. വാസുദേവൻ നായർ, ടി.പി. മുത്തലിബ്, നെല്ലിക്കാൽ നാസർ, വി.കെ. ഷാനിബ്, എസ്.സി. നിസാർ, ഇ.പി. പ്രകാശൻ, എ.കെ.അസ്ലം, എം.ടി.പി. നൗഷാദ്, സി.വി. ഭരതൻ എന്നിവർ നേതൃത്വം നൽകി.
സദ്ഭാവന അധ്യാപക അവാർഡ് ഭാസ്കരൻ പേക്കടത്തിന്
കാഞ്ഞങ്ങാട്: ജിഎസ്ടിയു സംസ്ഥാന നേതാവായിരുന്ന ജേക്കബ് വർഗീസിന്റെ പേരിൽ ഏർപ്പെടുത്തിയ അഞ്ചാമത് സദ്ഭാവന അധ്യാപക അവാർഡിന് ഹോസ്ദുർഗ് കടപ്പുറം ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകൻ ഭാസ്കരൻ പേക്കടത്തെ തെരഞ്ഞെടുത്തു. സഹകാരിത സമ്മാൻ സഹകരണ അവാർഡിന് ചെറുവത്തൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് അർഹമായി. എഡ്യൂക്കേഷൻ എംപ്ലോയീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ജേക്കബ് വർഗീസ് മാസ്റ്റർ അനുസ്മരണവും അവാർഡുകളുടെ വിതരണവും 19 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഹൊസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡൻറ് പി കെ.ഫൈസൽ എന്നിവർ അവാർഡുകൾ സമ്മാനിക്കും.ട്രസ്റ്റ് ചെയർമാൻ അലോഷ്യസ് ജോർജ് അധ്യക്ഷനാകും. പത്രസമ്മേളനത്തിൽ അലോഷ്യസ് ജോർജ്, ട്രസ്റ്റ് കൺവീനർ ജോർജ് കുട്ടി ജോസഫ്, രക്ഷാധികാരികളായ ടി.കെ.എവുജിൻ, കെ.പി.മുരളീധരൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, ശ്രീകൃഷ്ണ അഗിത്തായ എന്നിവർ സംബന്ധിച്ചു.
രേഖകളില്ലാതെ കാറിൽ കടത്തിയ 72.24 ലക്ഷം രൂപ പിടികൂടി
മഞ്ചേശ്വരം: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങളുടെ കറൻസി നോട്ടുകൾ ഹൈവേ പട്രോളിംഗ് സംഘം പിടികൂടി. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് ദേശീയപാതയിലേക്കുള്ള റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 72,24,500 രൂപ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന കാസർഗോഡ് ചൂരി സ്വദേശി അക്ഷയ് അശോക് (30), കാഞ്ഞങ്ങാട് സ്വദേശിനി സുമിത (52) എന്നിവരെ കസ്റ്റഡിയിലെടുത്തു. വാഹനവും പിടിച്ചെടുത്തു. മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, എസ്ഐ കെ.ആർ.ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഉപവേദികളായ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ശാസ്ത്രമേളയ്ക്കും കാഞ്ഞങ്ങാട് കടപ്പുറം പിപിടിഎസ് എഎൽപി സ്കൂളിൽ പ്രവൃത്തിപരിചയ മേളയ്ക്കും ഇതോടൊപ്പം തുടക്കമായി. എൽപി വിഭാഗം മത്സരങ്ങളാണ് മൂന്ന് വേദികളിലും ആദ്യദിനത്തിൽ നടന്നത്. ഗണിത , സാമൂഹ്യശാസ്ത്ര, ഐടി മേളകൾ ഇന്ന് പ്രധാനവേദിയിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ മേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും.
മൂന്നുവർഷമായി ഒളിവിൽ കഴിഞ്ഞ പോക്സോ പ്രതി പിടിയിൽ
കാസർഗോഡ്: മൂന്നുവർഷക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. ചെർക്കള ബേർക്കയിലെ കെ.കെ.അഷറഫി(30)നെയാണ് കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.അജിതയുടെ നേതൃത്വത്തിൽ സിപിഒ ശ്രുതി, ഡ്രൈവർ എഎസ്ഐ നാരായണ, സബ് ഡിവിഷൻ സ്ക്വാഡ് അംഗങ്ങളായ രാജേഷ്, സജീഷ്, എന്നിവരടങ്ങുന്ന സംഘം പിടികുടിയത്.
മുനമ്പത്തിലും ഹിജാബിലും ഇടതു-വലതു മുന്നണികൾക്ക് ദഹനക്കേട്: ഷോൺ ജോർജ്
വെള്ളരിക്കുണ്ട്: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് കേരളത്തിലെ ഇടതു-വലത് മുന്നണികൾക്ക് ദഹിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. ഭാരതീയ ജനതാ പാർട്ടി സോഷ്യൽ ഔട്ട് റീച്ച് ജില്ലാ ശില്പശാല വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിജാബ് വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് പിന്തുണയുമായി ഒരു കോൺഗ്രസ് - സിപിഎം നേതാവ് പോലും എത്തിയില്ലെന്നും ഷോൺ കുറ്റപ്പെടുത്തി. ക്രിസ്തീയ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാനും അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഏറ്റവുമധികം ഇടപെടൽ നടത്തിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ ഇടയിൽ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സോഷ്യൽ ഔട്ട് റീച്ച് പരിപാടികൾ സംഘടിപ്പിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് കെ. നിത്യാനന്ദൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സുകുമാരൻ കാലിക്കടവ്, ഉത്തമൻ, വ്യാപാരി വ്യവസായ ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, ലൈസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.
ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു
പിലിക്കോട്: കാലിക്കടവിൽ നടന്ന കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ-കാസർഗോഡ് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻ്റ് കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി.ഷിബു, ട്രഷറർ ഫിറോസ് പടിഞ്ഞാർ എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.അഹമ്മദ് കോയ, സംസ്ഥാന സെക്രട്ടറി ടി.വി.ബാലൻ, ട്രഷറർ പി.രവീന്ദ്രൻ, കെ.സുരേന്ദ്രൻ, സി.പി.മുഹമ്മദ് ഹാജി, കെ.വി.ഷിബു, കെ.ഹംസ, പ്രഭാകരൻ പഞ്ചമി എന്നിവർ പ്രസംഗിച്ചു. വാടക സാധന വിതരണ രംഗത്ത് അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന അംഗങ്ങളെ സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമം വലിയപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് വാസന്തി കുമാരൻ അധ്യക്ഷത വഹിച്ചു. തൊഴിലാളി സംഗമം പടന്ന പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ബാലൻ ബളാംതോട് അധ്യക്ഷത വഹിച്ചു. ലൈറ്റ് ഷോ ഗാനമേളയും അരങ്ങേറി. ജില്ല ഭാരവാഹികളായി കെ. മുരളിധരൻ (പ്രസിഡൻ്റ്), കെ. ഹംസ, ജലാൽ മർത്തബ, നാസർ മുനമ്പം, സുരേഷ് വെള്ളിക്കോത്ത് (വൈ. പ്രസി.), കെ.വി. ഷിബു (ജനറൽ സെക്രട്ടറി), ഹനീഫ കരിങ്ങപ്പള്ളം, അഷറഫ് കാഫില, പി. മൂസ, സുനിൽ ശ്രീകൃഷ്ണ(ജോ. സെക്ര.), ഫിറോസ് പടിഞ്ഞാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മൂന്ന് നഗരസഭകളിലെ സംവരണ വാര്‍ഡുകൾ നിശ്ചയിച്ചു
കാസർഗോഡ്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് നഗരസഭകളിലെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നടന്ന നറുക്കെടുപ്പിന് ജോയിന്റ് ഡയറക്ടർ ആര്.ഷൈനി നേതൃത്വം നല്കി. ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നാളെയും ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 21നും രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കാഞ്ഞങ്ങാട്
പട്ടികജാതി സംവരണം: ആവിയില്‍ (41). സ്ത്രീസംവരണം: കാരാട്ട് വയല്‍ (6), നെല്ലിക്കാട്ട് (8), ബല്ല ഈസ്റ്റ് (9), എന്‍ജിഒ ക്വാര്‍ട്ടേഴ്സ് (13), കവ്വായി (15), നിലാങ്കര(17), മോനാച്ച (20), ചതുരക്കിണര്‍ (22), ദിവ്യംപാറ (23), വാഴുന്നോറടി (24), പുതുക്കൈ (25), ഐങ്ങോത്ത് (26), അനന്തംപള്ള(29), മരക്കാപ്പ് കടപ്പുറം (30), കരുവളം (31), കുറുന്തൂര്‍ (32), ഞാണിക്കടവ് (33), മൂവാരിക്കുണ്ട് (36), കല്ലൂരാവി (37), കാഞ്ഞങ്ങാട് സൗത്ത് (39), കല്ലന്‍ചിറ (40), കാഞ്ഞങ്ങാട് കടപ്പുറം (42), എസ്എന്‍ പോളി (46), മീനാപ്പീസ് (47).
കാസര്‍ഗോഡ്
പട്ടികജാതി സംവരണം: ചാലക്കുന്ന് (15). സ്ത്രീ സംവരണം: ചേരങ്കൈ വെസ്റ്റ് (1), ചേരങ്കൈ ഈസ്റ്റ് (2), കോട്ടക്കണി (7), നുള്ളിപ്പാടി നോര്‍ത്ത് (8), അണങ്കൂര്‍ (10), വിദ്യാനഗര്‍ നോര്‍ത്ത് (11), വിദ്യാനഗര്‍ സൗത്ത് (12), ചാല (14), തുരുത്തി (16), കൊല്ലംപാടി (17), പച്ചക്കാട് (18), ഹൊണ്ണമൂല (24), തളങ്കര ബാങ്കോട് (25), ഖാസിലൈന്‍ (26), തളങ്കര കണ്ട്തിൽ (29), തളങ്കര ദിനാര്‍ നഗര്‍ (31), തായലങ്ങാടി (32), നെല്ലിക്കുന്ന് (35), കടപ്പുറം സൗത്ത് (37), കടപ്പുറം നോര്‍ത്ത് (38).
നീലേശ്വരം
പട്ടികജാതി സംവരണം: പാലക്കാട്ട് (5). സ്ത്രീ സംവരണം: നീലേശ്വരം സെന്‍ട്രല്‍ (3), ചിറപ്പുറം(6), രാംകണ്ടം(7), പൂവാലംകൈ (14), കാര്യങ്കോട് (16), പേരോല്‍ (17), പള്ളിക്കര -I (19), പള്ളിക്കര - II (20), ആനച്ചാല്‍ (23), കോട്ടപ്പുറം (24), കടിഞ്ഞിമൂല (25), പുറത്തേക്കൈ (26), തൈക്കടപ്പുറം സെന്‍ട്രല്‍ (28), തൈക്കടപ്പുറം നോര്‍ത്ത് (29), തൈക്കടപ്പുറം സീ റോഡ് (30), തൈക്കടപ്പുറം സ്റ്റോര്‍ (31), നീലേശ്വരം ടൗണ്‍ (34).
ഷോൺ ജോർജ് കർഷകസ്വരാജ് സത്യഗ്രഹവേദിയിലെത്തി
വെള്ളരിക്കുണ്ട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹവേദിയിലെത്തി അഭിവാദ്യമർപ്പിച്ചു. വന്യജീവി ആക്രമണങ്ങൾ മൂലം പൊറുതിമുട്ടുന്ന മലയോരജനതയുടെ വികാരത്തോടൊപ്പം നിൽക്കുമെന്നും പ്രശ്നപരിഹാരത്തിനായി തുറന്ന മനസോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകസ്വരാജ് സത്യാഗ്രഹ സമിതി ആവശ്യപ്പെടുന്ന കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടതു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, ജില്ലാ സെക്രട്ടറി പി.ആർ.സുനിൽ, നിത്യാനന്ദൻ, സുകുമാരൻ കാലിക്കടവ് പി.സുരേഷ് കുമാർ എന്നിവരും ഷോൺ ജോർജിനൊപ്പം സമരപ്പന്തലിലെത്തി.
നടപ്പാത നന്നാക്കണം: മനുഷ്യാവകാശ കമ്മീഷൻ
കാസറഗോഡ് : നീലേശ്വരം നഗരസഭയിലെ ആറാം വാർഡിൽ പേരോൽ-പാലക്കാട് ലിങ്ക് റോഡിലുള്ള കക്കോട്ടികുളം നടപ്പാത നന്നാക്കി സുഗമമായി കാൽനടയാത്ര നടത്താനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. 300 മീറ്റർ നീളമുള്ള നടപ്പാത പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണെന്നും മഴക്കാലത്ത് നടക്കാൻ കഴിയാത്ത നിലയിലാണെന്നുമാരോപിച്ച് നീലേശ്വരം സ്വദേശി അമ്പു നായരുടെ നേതൃത്വത്തിൽ തദ്ദേശവാസികൾ ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നിർദേശം. നടപ്പാത വീതികൂട്ടുന്നതിന് നഗരസഭ താത്പര്യമെടുത്തെങ്കിലും സൗജന്യമായി സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമകൾ തയ്യാറാകാത്തതു കാരണം തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ആവശ്യം ന്യായമാണെങ്കിലും നടപ്പാത വീതി കൂട്ടുന്നതിന് സ്ഥലം വിട്ടു നൽകാൻ സ്വകാര്യ സ്ഥലമുടമകളോട് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
മർച്ചന്റ്സ് ട്രോഫി അണ്ടർ 19 ചെസ് 19,20 തീയതികളിൽ
കാഞ്ഞങ്ങാട്: മർച്ചന്റ്സ് അസോസിയേഷനും ജില്ലാ ചെസ് അസോസിയേഷനും നേതൃത്വം നൽകുന്ന മർച്ചന്റ്സ് ട്രോഫി സംസ്ഥാന അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്പ് ഈ മാസം 19, 20 തീയതികളിൽ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വച്ച് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 19 ന് രാവിലെ ഒമ്പത് മണിക്ക് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നൂറോളം താരങ്ങൾ പങ്കെടുക്കും. മത്സരത്തിലെ ആദ്യ നാല് സ്ഥാനക്കാർക്ക് ഡിസംബർ 16 മുതൽ 24 വരെ ഝാർഖണ്ഡിൽ നടക്കുന്ന ദേശീയ ജൂണിയർ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.
മൊത്തക്കച്ചവടക്കാരുടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കാസർഗോഡ്: ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തക്കച്ചവടക്കാരുടെ ഗോഡൗണുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലാസ്, പ്ലേറ്റ്, കവറുകള്‍, നിരോധിത വിഭാഗത്തിൽപ്പെട്ട വെള്ളക്കുപ്പികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഉപ്പള, മുട്ടം ഗേറ്റ് എന്നിവിടങ്ങളിലെ ഗോഡൗണുകളിലും ബന്തിയോട്ടെ പാക്കിംഗ് കടയിലും ഹൈപ്പര്‍ മാര്‍ക്കറ്റിലും ചെറുവത്തൂരിലെ ട്രേഡേഴ്സ് സ്ഥാപനത്തിൽ നിന്നുമാണ് നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഉടമകള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തി. ഉപ്പളയിലെ ഹാളില്‍ നടന്ന പൊതുചടങ്ങില്‍ കുടിവെള്ളം വിതരണം ചെയ്യാൻ നിരോധിത ഗ്ലാസുകള്‍ ഉപയോഗിച്ചതിനും ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. കെട്ടിട സമുച്ചയത്തിന്റെ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടതിന് കാഞ്ഞങ്ങാട്ടെ ഷോ്പിംഗ് കോംപ്ലക്സുകളുടെ ഉടമകള്‍ക്ക് 5000 രൂപ വീതം പിഴ ചുമത്തി. പരിശോധനകൾക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, അംഗം ടി.സി.ശൈലേഷ്, അനു അജയന്, ജോയിന്റ് ബിഡിഒ എം.ഗംഗാധരന്, വിഇഒ ജോണ്സണ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രജനി, ഷെരീഫ് എന്നിവര്‍ നേതൃത്വം നല്കി.
രൂപരേഖ മാറ്റിയത് അഞ്ചുതവണ; ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ ലിഫ്റ്റ് നിർമാണവും നീളുന്നു
കാഞ്ഞങ്ങാട്: പണി പൂർത്തിയായിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്താൻ കഴിയാത്ത ജില്ലാ ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമാണവും നീളുന്നു. ലിഫ്റ്റ് സ്ഥാപിക്കാനുള്ള ചാനലിന്റെ നിർമാണത്തിന് ഒരു വർഷം മുമ്പേ കരാറായി പ്രവൃത്തികൾ തുടങ്ങിയതാണ്. എന്നാൽ പ്രവൃത്തികൾ നടക്കുന്നതിനിടയിൽ ഇതിന്റെ രൂപരേഖ അധികൃതർ അഞ്ചുതവണ മാറ്റിയതാണ് പണി പൂർത്തിയാക്കാൻ തടസമാകുന്നതെന്ന് കരാറുകാർ പറയുന്നു. ആദ്യം ലഭിച്ച രൂപരേഖ പ്രകാരം മൂന്നു മീറ്റർ നീളത്തിലും 2.40 മീറ്റർ വീതിയിലുമാണ് ലിഫ്റ്റിന്റെ അടിത്തറയ്ക്കായി കുഴിയെടുത്തത്. അടിത്തറയുടെ കോൺക്രീറ്റിംഗ് തുടങ്ങിയപ്പോഴാണ് വീതി 2.20 മീറ്ററായി കുറയ്ക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇതോടെ കുഴിക്കുള്ളിൽ കോൺക്രീറ്റ് പാർശ്വഭിത്തി നിർമിച്ച് വീതി കുറയ്ക്കേണ്ടിവന്നു. ഒടുവിൽ അടിത്തറ പൂർത്തിയാക്കി ലിഫ്റ്റിനായുള്ള ഇരുമ്പ് ചാനൽ സ്ഥാപിക്കാൻ തുടങ്ങിയപ്പോഴേക്കും ചാനലിന്റെയും വീതി കുറയ്ക്കാൻ ആവശ്യപ്പെട്ടു. വീതികുറച്ച് ചാനൽ സ്ഥാപിച്ചപ്പോൾ അതു മുഴുവൻ അഴിച്ചുമാറ്റി ഐ രൂപത്തിലുള്ള ചാനൽ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. അത് ഏതാണ്ട് സ്ഥാപിച്ചു കഴിഞ്ഞപ്പോഴേക്കും വീണ്ടും അഴിച്ചുമാറ്റി സി രൂപത്തിലുള്ള ചാനൽ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പണിയാനും പൊളിക്കാനും സാമഗ്രികൾ മാറ്റാനുമൊക്കെയായി ഇതിനകംതന്നെ അഞ്ചുലക്ഷം രൂപ അധികം വേണ്ടിവന്നുവെന്ന് കരാറുകാരുടെ കണക്ക്. ചാനൽ പണിതുകഴിഞ്ഞാൽ അതിൽ ലിഫ്റ്റ് സ്ഥാപിക്കുന്നത് മറ്റൊരു കമ്പനിയാണ്. ഈ കമ്പനിയുടെ ആളുകൾ ലിഫ്റ്റ് ചാനലിന്റെ വീതിയും ആകൃതിയും പലതവണ മാറ്റിപ്പറഞ്ഞതാണ് പ്രശ്നമായതെന്നാണ് ജില്ലാ പഞ്ചായത്തിന്റെ എൻജിനിയർ പറയുന്നത്. സിവിൽ പ്രവൃത്തികളുടെ കരാർ ഒരാളിനും ലിഫ്റ്റ് സ്ഥാപിക്കാനുള്ള കരാർ മറ്റൊരു ഏജൻസിക്കും നല്‍കിയതാണ് പ്രശ്നമായതെന്നാണ് സൂചന. പക്ഷേ അതുമൂലം നഷ്ടമായത് ലക്ഷങ്ങളാണ്. പലതരം സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം ഉപയോഗപ്പെടുത്താൻ കഴിയാതിരുന്നത്. തൊട്ടടുത്തുള്ള സബ് ജയിൽ അധികൃതരുടെ തടസവാദമ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞപ്പോഴാണ് സുരക്ഷാ സംവിധാനങ്ങളും ലിഫ്റ്റമുൾപ്പെടെ സ്ഥാപിച്ച് കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ വഴിയൊരുങ്ങിയത്. എന്നാൽ ഇപ്പോൾ ഈ പ്രവൃത്തികളും നീണ്ടുപോകുന്ന നിലയാണ്.
അവാർഡ് ജേതാവായ യുവകർഷകയുടെ നെൽവയലിൽ കനത്ത നാശം
കുണ്ടംകുഴി: ബേഡകം പഞ്ചായത്തിലെ കൊളത്തൂർ വയലിൽ വിളവെടുക്കാറായ നെൽകൃഷി കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു. തൊട്ടുപിന്നാലെ കനത്ത മഴ കൂടി പെയ്തതോടെ പന്നികൾ ചവിട്ടിമെതിച്ച നെൽച്ചെടികളെല്ലാം ചെളിവെള്ളത്തിലമർന്നു. സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് കൊളത്തൂർ നിടുവോട്ടെ എം. ശ്രീവിദ്യയുടെയും കുഞ്ഞമ്പുവിന്റെയും വയലുകളിലാണ് കനത്ത കൃഷിനാശം സംഭവിച്ചത്. കതിരുകൾ വിളഞ്ഞു തുടങ്ങിയതോടെ ദിവസങ്ങൾക്കകം കൊയ്ത്ത് നടത്താനുള്ള തയാറെടുപ്പിലായിരുന്നു കർഷകർ. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രി കാട്ടുപന്നിക്കൂട്ടം വയലിലിറങ്ങിയത്. കനത്ത മഴയും ഉണ്ടായതോടെ പന്നിക്കൂട്ടമെത്തിയത് കർഷകർക്ക് പെട്ടെന്നറിയാൻ കഴിഞ്ഞില്ല. നേരം പുലർന്നപ്പോഴേക്കും കതിരണിഞ്ഞ നെൽച്ചെടികളിൽ നല്ലൊരു പങ്കും ചെളിവെള്ളത്തിലമർന്നിരുന്നു. മയിലുകളുടെ ശല്യംകൂടി അതിജീവിച്ചാണ് ഇത്രയുമെങ്കിലും നെൽകൃഷി വിളവെടുക്കാൻ പാകത്തിലെത്തിച്ചതെന്ന് കർഷകർ പറയുന്നു. ഒറ്റ രാത്രി കൊണ്ട് അതിൽ വലിയൊരു ഭാഗവും നശിച്ച നിലയിലാണ്. ബേഡകം കൃഷി ഓഫീസർ ലിൻഡ ഐസക്കിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
സ്വകാര്യഭൂമി കൈയേറി ഖനനം നടത്തിയതായി പരാതി
പാണത്തൂർ: സ്ഥലമുടമയുടെ അറിവോ അനുമതിയോ ഇല്ലാതെ ക്രഷർ കമ്പനി സ്വകാര്യ ഭൂമി കൈയേറി ഖനനം നടത്തിയതായി പരാതി. പാണത്തൂരിലെ കളരിക്കൽ കെ.ജെ. ജോണിയാണ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്. ബളാൽ മുത്തപ്പൻമലയിലെ സർവേ നമ്പർ 113 ൽ ഉൾപ്പെട്ട ഒന്നര ഏക്കർ സ്ഥലമാണ് ക്രഷർ കമ്പനി കൈയേറിയതായി പറയുന്നത്. വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടു പോലും വകവയ്ക്കാതെ ഖനനം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലം തന്റെ 25 സെന്റ് സ്ഥലവും കായ്ഫലമുള്ള നൂറോളം കമുകുകളും അഞ്ച് തെങ്ങുകളും ഇതിനകം നശിച്ചിട്ടുണ്ട്. അനധികൃത ഖനനം മൂലം കൃഷിസ്ഥലം നശിക്കുകയും തന്റെ ഭൂമിയിലെ കരിങ്കല്ലുകൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തതുമായി ബന്ധപ്പെട്ട് 10 ലക്ഷത്തോളം രൂപയുടെയും കമുകുകളും തെങ്ങുകളും നശിപ്പിച്ച വകയിൽ അഞ്ച് ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി ജോണിയുടെ പരാതിയിൽ പറയുന്നു.
പരമ്പര വിദ്യാപീഠം പുരസ്കാരം ടിവിജിക്കും ശിവമണിക്കും ശിവശ്രീക്കും
പെരിയ: ഗോകുലം ഗോശാലയിലെ ദീപാവലി സംഗീതോത്സവത്തിന്റെ ഭാഗമായി പരമ്പര വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ വർഷത്തെ കലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന സംഗീതജ്ഞനും വയലിൻ-മൃദംഗ വിദ്വാനുമായ ടിവിജി എന്നറിയപ്പെടുന്ന ടി.വി. ഗോപാലകൃഷ്ണന് പരമ്പര വിഭൂഷൺ പുരസ്കാരവും ഡ്രം മാന്ത്രികൻ ശിവമണിക്ക് പരമ്പര ശ്രീ പുരസ്കാരവും വീണ വിദ്വാൻ തൃശൂർ അനന്ത പദ്മനാഭന് ഗുരുരത്ന പുരസ്കാരവും നൽകും. യുവ സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദിനാണ് യുവ പ്രതിഭ പുരസ്കാരം. മാൻഡലിനിൽ അദ്ഭുതം തീർക്കുന്ന സിംഗപ്പൂരിൽ നിന്നുള്ള രാഘവ് കൃഷ്ണയ്ക്കാണ് ബാലപ്രതിഭ പുരസ്കാരം. കാഷ് അവാർഡും താമ്ര ഫലകവും അടങ്ങുന്ന പുരസ്കാരം നവംബർ ഒന്നിന് പുരസ്കാരങ്ങൾ സമ്മാനിക്കും.
ജീവിതോത്സവവുമായി മാലോത്ത് കസബ സ്കൂൾ എൻഎസ്എസ് വോളന്റിയർമാർ
മാലോത്ത്: കൗമാരക്കാരുടെ ഊർജവും സർഗശേഷിയും അഭിലഷണീയമായ വഴികളിലേക്ക് കൊണ്ടുവരുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആത്മഹത്യാ പ്രവണത, അപകടകരമായ അക്രമവാസന തുടങ്ങിയ വിപത്തുകളിൽനിന്ന് വഴിതിരിച്ചുവിടുന്നതിനുമായി മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ജീവിതോത്സവം 2025 പരിപാടിക്ക് വിജയകരമായ സമാപനം. പരിപാടിയുടെ ഭാഗമായി 21 ദിവസത്തെ പ്രവർത്തനാധിഷ്ഠിത ചാലഞ്ചുകളാണ് വിദ്യാർഥികൾ പൂർത്തീകരിച്ചത്. കൊന്നക്കാട് ടൗണിൽ നടന്ന സമാപന പരിപാടി പിടിഎ പ്രസിഡന്റ് സനോജ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മിനി പോൾ അധ്യക്ഷത വഹിച്ചു. ഡോ. വിലാസിനി, എസ്എംസി ചെയർമാൻ സി.സി. അരൂപ്, മദർ പിടിഎ പ്രസിഡന്റ് ദീപ മോഹൻ, ആർ.കെ. രാജേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.ബി. ബാലാമണി എന്നിവർ പങ്കെടുത്തു. തുടർന്ന് എൻഎസ്എസ് വോളന്റിയർമാർ ലഹരിക്കെതിരായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
കായികപാരമ്പര്യത്തിന്റെ കരുത്തില്‍ ക്രിസ്റ്റോ തോമസ്
നീലേശ്വരം: വൈകുന്നേരം ട്രാക്കില്‍ ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടമത്സരത്തിന്റെ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. പിന്നിലായിപ്പോയ മകന് സുവര്‍ണ കുതിപ്പിന് ആവേശം പകരാനായി ട്രാക്കിനു വെളിയിലെ സ്റ്റേഡിയത്തിലൂടെ കൂടെയോടുന്ന പിതാവിനെ കണ്ട് കാണികളും ആവേശത്തിലായി. മത്സരം ഫിനിഷിംഗ് പോയിന്റിലെത്താന്‍ 100 മീറ്റര്‍ ദൂരം മാത്രം ബാക്കിയുള്ളപ്പോള്‍ വെള്ള നിറത്തിലുള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് കൈയിലുള്ള ജഴ്സി ആഞ്ഞുവീശി ആര്‍പ്പുവിളികളോടെ മകനൊപ്പം തോമസ് സെബാസ്റ്റ്യന്‍ ഓടിയപ്പോള്‍ മിന്നല്‍വേഗത്തില്‍ കുതിച്ച മകന് ക്രിസ്റ്റോ തോമസ് തന്റെ രണ്ടാമത്തെ സ്വര്‍ണമെഡലാണ് കരസ്ഥമാക്കിയത്. മേളയിലെ ആദ്യയിനമായ 1500 മീറ്റര്‍ ഓട്ടത്തിലും ക്രിസ്റ്റോ സ്വര്‍ണമണിഞ്ഞു. കായികതാരങ്ങളായ മാതാപിതാക്കളുടെ പാരമ്പര്യം കരുത്താക്കിയാണ് തന്റെ ആദ്യ ജില്ലാകായികമേളയില്‍ തന്നെ ചട്ടഞ്ചാല്‍ സിഎച്ച്എസ്എസിലെ ഈ പത്താംക്ലാസ് വിദ്യാര്‍ഥി ഇരട്ടസ്വര്ണമണിഞ്ഞത്. പിതാവ് പൊയിനാച്ചി മയിലാട്ടിയിലെ ചേന്നാട്ട് തോമസ് സെബാസ്റ്റ്യന്‍ സ്കൂള്‍-കോളജ് കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. 1989ലെ സംസ്ഥാനതല ഗ്രാമീണ കായികമേളയില്‍ 400, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി. 1991ലെ കാലിക്കറ്റ് സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ 800, 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലുകള്‍ കരസ്ഥമാക്കി. ബന്തടുക്ക ഗവ.സ്കൂളില്‍ പഠിക്കവെ ജില്ലാതലത്തില്‍ ചാമ്പ്യന്മാരായ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. നീന്തലില്‍ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും കരസ്ഥമാക്കി. നിലവില്‍ ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെംബറുമാണ് തോമസ് സെബാസ്റ്റ്യന്‍. അമ്മ സീമ മൈക്കിള്‍ മുന്‍ വോളിബോള്‍ താരവും നിലവില്‍ ബെദിര പിടിഎം എയുപി സ്കൂള്‍ അധ്യാപികയുമാണ്. ആദ്യദിനം അഞ്ചു റിക്കാര്‍ഡുകള്‍ മേളയുടെ ആദ്യ ദിനം അഞ്ചു മീറ്റ് റിക്കാര്‍ഡുകള്‍. ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോംഗ്ജംപില് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ ശ്രീരാഗ് കൃഷ്ണന് 6.49 മീറ്റര്‍ ദൂരം താണ്ടിയാണ് റിക്കാര്‍ഡിട്ടത്. ആറു മീറ്റര്‍ ദൂരം എന്ന റിക്കാര്‍ഡാണ് ശ്രീരാഗ് തകര്‍ത്തത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപിലും പുതിയ റിക്കാര്‍ഡ് പിറന്നു. പുല്ലൂര്‍ ഉദയനഗര്‍ എച്ച്എസിലെ ജി.എസ്. അമേയ 1.38 മീറ്റര്‍ ഉയരം താണ്ടിയാണ് റിക്കാര്‍ഡിട്ടത്. 1.37 എന്ന റിക്കാര്‍ഡാണ് അമേയ പഴങ്കഥയാക്കിയത്. സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തില്‍ മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ പ്രഥ്വിന് പ്രഭു 1.40.57 മിനുട്ട് കൊണ്ട് ഓടിയെത്തി. 1.41.81 എന്ന റിക്കാര്‍ഡാണ് തകര്‍ന്നത്. സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ചെര്‍ക്കള സെന്‍ട്രല്‍ ജിഎച്ച്എസ്എസിലെ കെ.ടി.അസ്ഹ ഷാ 1.35 മീറ്റര്‍ ഉയരം താണ്ടി പുതിയ റിക്കാര്‍ഡിട്ടു. 1.31 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസിലെ സയ്യിദ് മുഹമ്മദ് സെയ്ദ് തങ്ങള്‍ 1.38 ഉയരം താണ്ടി റിക്കാര്‍ഡിട്ടു. 1.37 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് തകര്‍ന്നത്.
കൗമാര കായികകുതിപ്പിന് തുടക്കം; ഹൊസ്ദുര്‍ഗും ദുര്‍ഗയും മുന്നില്‍
സ്വന്തം ലേഖകൻ നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് ബാനം ജിഎച്ച്എസിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഒന്നാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 15 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമായി 124 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല ഒന്നാം സ്ഥാനത്തെത്തി. 10 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവും നേടി 99 പോയിന്റോടെ കാസര്‍ഗോഡ് ഉപജില്ലയാണ് രണ്ടാംസ്ഥാനത്തത്. ആറു സ്വര്‍ണവും ഏഴു വെള്ളിയും എട്ടു വെങ്കലവുമായി 70 പോയിന്റോടെ ചെറുവത്തൂര്‍ മുന്നാംസ്ഥാനത്തുണ്ട്. രണ്ടു സ്വര്‍ണം, ഏഴു വെള്ളി, നാലു വെങ്കലം എന്നിവയടക്കം 51 പോയിന്റാണ് നാലാംസ്ഥാനത്തുള്ള ചിറ്റാരിക്കാല്‍ ഉപജില്ലയുടെ സമ്പാദ്യം. സ്കൂളുകളില്‍ 56 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഒമ്പതു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് ദുര്‍ഗയുടെ സമ്പാദ്യം. മൂന്നു സ്വര്‍ണവും ഒരു വെള്ളിയുമായി 18 പോയിന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തുണ്ട്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും അടക്കം 13 പോയിന്റുകളോടെ കൊളത്തൂര്‍ ജിഎച്ച്എസ്, ചെമ്മനാട് സിജെഎച്ച്എസ്എസ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് എന്നിവര്‍ മൂന്നാംസ്ഥാനത്തുണ്ട്. ഇ. ചന്ദ്രശേഖരന് എംഎല്‍എ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ്ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. കോടോം-ബേളൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഗോപാലകൃഷ്ണന്, വി.എസ്. ബിജുരാജ്, ടി. പ്രകാശന്, കെ. സുരേന്ദ്രന്, പി. രാജീവന്, പി. ദിവാകരന്, കെ.കെ. കുഞ്ഞിരാമന്, ഡിഡിഇ പി. സവിത, ബാനം ജിഎച്ച്എസ് മുഖ്യാധ്യാപിക സി. കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു. ഇവര്‍ വേഗതാരങ്ങള്‍ 100 മീറ്റര്‍ ഓട്ടമത്സരത്തിലെ സുവര്‍ണതാരങ്ങള്‍ സബ്ജൂണിയര്‍-സി.സൂരജ് (വെള്ളച്ചാല്‍ ജിഎംആര്‍എസ്), ശ്രീനിധി ആര്.നായര്‍ (കൊളത്തൂര്‍ ജിഎച്ച്എസ്) ജൂണിയര്‍-ഇബ്രാഹിം അഫ്നാസ് (പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസ്), ആയിഷത്ത് സഹല (മഞ്ചേശ്വരം അല്‍സഖാഫ് ഇഎംഎസ്) സീനിയര്‍-അബ്ദുള്‍ ഖാദര്‍ അസ്നാന് (എടനീര്‍ സ്വാമിജീസ് എച്ച്എസ്എസ്), എസ്.കെ.ശ്രീലക്ഷ്മി (കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്)
വിദ്യാർഥികളെ അനുമോദിച്ചു
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റിന്റെയും പിടിഎയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യംകുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.സി. ബിനോയ് അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് എഎസ്ഐ സി.കെ. സരിത, മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തി
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടു കോടി രൂപ ചെലവിൽ വെള്ളരിക്കുണ്ടിൽ നിർമിക്കുന്ന ആധുനിക ബസ്സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്സിന്റെ ശിലാസ്ഥാപനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്തും വികസനപദ്ധതികൾക്കായി പണം കണ്ടെത്താൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണി ത്താൻ എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി, അംഗങ്ങളായ അലക്സ് നെടിയകാല, ടി. അബ്ദുൾ ഖാദർ, മോൻസി ജോയ്, കെ.ആർ.വിനു, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ആർ.ഷൈനി, ഹരീഷ് പി.നായർ, എം.പി. ജോസഫ്, അബ്ദുൾ ഗഫൂർ, പ്രിൻസ് ജോസഫ്, കെ. സതീശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, വെള്ളരിക്കുണ്ട് വികസന സമിതി പ്രതിനിധി ബാബു കോഹിനൂർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് ഇന്നു തുടക്കം
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളക്ക് ഇന്നു നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമാവും. മൂന്നുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഏഴ് ഉപജില്ലകളില്‍ നിന്നായി 98 ഇനങ്ങളില്‍ 1600 ഓളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. ബാനം ഗവ. ഹൈസ്കൂളാണ് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ എട്ടിന് രജിസ്ട്രേഷന് ആരംഭിച്ച് 8.30നു സീനിയര്‍ ബോയ്സിന്റെ 1500 മീറ്റര്‍ ഓട്ടത്തോടെ മത്സരങ്ങൾ ആരംഭിക്കും. 9.30ന് ഇ. ചന്ദ്രശേഖരന് എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. പങ്കെടുക്കുന്ന മുഴുവന്‍ കായികപ്രതിഭകള്‍ക്കും സംഘാടകര്‍ ഉച്ചഭക്ഷണം നല്‍കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ബാനം കൃഷ്ണന്, മുഖ്യാധ്യാപിക സി. കോമളവല്ലി, പി. ഗോപാലകൃഷ്ണന്, പി. രാജീവന്, പി.കെ. ബാലചന്ദ്രന്, ടി.ആര്. പ്രീതിമോള്‍, ടി. മോഹനന്, ടി.കെ. റഹ്മത്ത് എന്നിവര്‍ പങ്കെടുത്തു. റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ ദീപശിഖ പ്രയാണം നടത്തി. കഴിഞ്ഞവര്‍ഷത്തെ ആതിഥേയരായ ചായ്യോത്ത് ജിഎച്ച്എസ്എസില്‍ നിന്നും ദീപശിഖ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള ബാനം സ്കൂള്‍ അധികൃതരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കൂവാറ്റി, കാലിച്ചാനടുക്കം, ഇടത്തോട്, പരപ്പ തുടങ്ങിയ വിദ്യാലയങ്ങളിലെ സ്വീകരണത്തിനു ശേഷം ബാനം ഗവ. ഹൈസ്കൂളില്‍ എത്തിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ദേശീയ വടംവലി താരം പി. അഭിനി ദീപശിഖ കായികതാരങ്ങള്‍ക്ക് കൈമാറി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, കോടോം ബേളൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഗോപാലകൃഷ്ണന്, കിനാനൂര്‍- കരിന്തളം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷൈജമ്മ ബെന്നി, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ.ആര്. വിജയകുമാര്‍, ബാനം കൃഷ്ണന്, പി. രാജീവന്, അജിത മോഹന്‍, സി. കോമളവല്ലി, പി.കെ. ബാലചന്ദ്രന്, അനൂപ് പെരിയല്‍, പ്രവീണ്‍ പൂങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. ഇഎംഎസ് സ്റ്റേഡിയത്തില്‍ പി.പി.ബാബുരാജ്, നികേഷ് കുമാര്‍ മാടായി, കെ.അരുണ്‍കുമാര്‍ എന്നിവര്‍ ദീപശിഖയെ സ്വീകരിച്ചു.
മുള്ളൻപന്നി വന്നിടിച്ച് ബൈക്ക് മറിഞ്ഞു; കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്ക്
കുന്നുംകൈ: മുള്ളൻപന്നി വന്നിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായ കുന്നുംകൈയിലെ സി.കെ. ബിജു(48) വിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ പരപ്പച്ചാൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. വീഴ്ചയിൽ തോളെല്ല് പൊട്ടിയ നിലയിലാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾക്കു മുമ്പ് കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടനടി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് ബിജുവിനും കണ്ടക്ടർ സി. രാജ്മോഹനും ഏറെ പ്രശംസയും അഭിനന്ദനവും ലഭിച്ചിരുന്നു. കാട്ടുപന്നിയും മുള്ളൻപന്നിയും വാഹനങ്ങൾക്ക് കുറുകെ ചാടുന്നതുമൂലമുള്ള അപകടങ്ങൾ ജില്ലയിൽ പതിവാകുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് കുറുകേ പന്നി ചാടിയതുമൂലമുണ്ടായ അപകടങ്ങളിൽ മാലോത്തും കാറഡുക്ക കർമംതൊടിയിലുമായി രണ്ട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
കർഷകസ്വരാജ് സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ നേതാവ്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യഗ്രഹ പന്തലിലെത്തി അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വന്യമൃഗശല്യം നേരിടാൻ ആധുനികവും പരസരാഗതവുമായ മാർഗങ്ങൾ ഒരുപോലെ അവലംബിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ഇതൊന്നും നടക്കുന്നില്ല. നിയമസഭയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രതിപക്ഷം ഏറ്റവുമധികം തവണ ഉന്നയിച്ച വിഷയങ്ങളിലൊന്നാണ് ഇത്. ഈ പ്രശ്നത്തിന് സുസ്ഥിരമായ പരിഹാരം കാണാതെ കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ജിമ്മി ഇടപ്പാടി ഷാൾ അണിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പി.ജി. ദേവ്, ഫൊറോനാ വികാരി റവ.ഡോ. ജോൺസൺ അന്ത്യാകുളം എന്നിവരും പങ്കെടുത്തു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ശബരിമല സ്വർണക്കൊള്ള; 15 ഉന്നതർക്കു പങ്കെന്ന് പോറ്റി
Kerala
2
ഇന്ത്യ മുന്നണി വിട്ട് ജെഎംഎം
National
3
വെടിനിർത്തലിനിടെ പാക് വ്യോമാക്രമണം; അഫ്ഗാൻ ക്രിക്കറ്റർമാർ കൊല്ലപ്പെട്ടു
International
4
ജിഎസ്ടി ഇളവുകൾ സാധാരണക്കാരിലെത്തി: കേന്ദ്രം
Business
5
ഇന്ത്യ x ഓസ്ട്രേലിയ മത്സരം ഇന്ന്
Sports
ADVERTISEMENT
LATEST NEWS
പ്രഫ.ടി.ജെ.ചന്ദ്രചൂഡൻ പുരസ്കാരം ജി. സുധാകരന്; അനുസ്മരണ സമ്മേളനം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം; പ്രതി പിടിയിൽ
അനുനയനീക്കം പാളി; സിപിഎം പരിപാടി ജി.സുധാകരൻ ബഹിഷ്കരിച്ചു
മണിക്കൂറുകള്‍ നീണ്ട ദൗത്യം; കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു
യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD