ജേക്കബ് വര്‍ഗീസ് അനുസ്മരണവും പുരസ്കാരദാനവും
1601180
Monday, October 20, 2025 1:54 AM IST
കാഞ്ഞങ്ങാട്: എഡ്യുക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജേക്കബ് വര്‍ഗീസ് അനുസ്മരണവും പുരസ്കാര വിതരണവും നടത്തി. ഹൊസ്ദുര്‍ഗ് സഹകരണബാങ്ക് ഹാളില്‍ നടന്ന പരിപാടി രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
സദ്ഭാവന അധ്യാപക അവാര്‍ഡ് ഹൊസ്ദുര്‍ഗ് കടപ്പുറം ഗവ. യുപി സ്കൂള്‍ മുഖ്യാധ്യാപകന്‍ ഭാസ്കരന് പേക്കടം ഏറ്റുവാങ്ങി. സഹകാരിത സമ്മാന്‍ സഹകരണ അവാര്‍ഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ചെറുവത്തൂര്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന് സമ്മാനിച്ചു.
ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണന് മാനേജിംഗ് ഡയറക്ടര്‍ കെ.പി. സക്കീറലി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഡിസിസി സെക്രട്ടറി പി.വി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്മാന് അലോഷ്യസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ടി.കെ. എവുജിന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് രക്ഷാധികാരികളായ കുഞ്ഞിക്കണ്ണന് കരിച്ചേരി, കെ.പി. മുരളീധരന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി. വി. ചന്ദ്രശേഖരന്, ട്രസ്റ്റ് കണ്‍വീനര്‍ ജോര്‍ജ്കുട്ടി ജോസഫ്, ട്രഷറര്‍ സി.ഇ. ജയന്, ട്രസ്റ്റ് രക്ഷാധികാരിയായ നാരായണന് അടിയോടി, ശ്രീകൃഷ്ണ അഗിത്തായ, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞമ്പു, കെസിഇഎഫ് ജില്ലാ സെക്രട്ടറി സുജിത്ത് പുതുക്കൈ, റിട്ട. പ്രിന്‍സിപ്പല്‍ എല്‍. വസന്തന്, വൈസ് പ്രസിഡന്റ് പി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.