കവ്വായി കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1601352
Monday, October 20, 2025 10:27 PM IST
തൃക്കരിപ്പൂർ: വലിയപറമ്പിൽ മൽസ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് സെൻട്രലിലെ എൻ.പി. തമ്പാൻ (62) ആണ് മരിച്ചത്.
തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിലെ സ്കൂബാ ടീമിന്റെയും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും തീരദേശ പോലീസിന്റെയും ഫിഷറീസ് അധികൃതരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ മൽസ്യ ബന്ധന ബോട്ടിലെ വലയിൽ കുടുങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിൽ വലിയ മൽസ്യം ചൂണ്ടയിൽ കുരുങ്ങി വലിക്കുന്നതിനിടയിൽ കായലിലേക്ക് തെറിച്ചു വീണതാണെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ഒമ്പതു മുതൽ വീണ്ടും തിരച്ചിൽ നടത്താൻ ആരംഭിച്ചെങ്കിലും രണ്ടര മണിക്കൂർ കഴിഞ്ഞാണ് മൽസ്യബന്ധന ബോട്ടിന് പിന്നിൽ ഘടിപ്പിച്ച വലയിൽ മൽസ്യതൊഴിലാളിയുടെ മൃതദേഹം കുടുങ്ങിയത്.
ഭാര്യ: ശ്യാമള. മക്കൾ: രാംജിത്, അഞ്ജു. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ജാനകി, സാവിത്രി, ജനാർദ്ദനൻ, സഹദേവൻ,പരേതരായ ഗോപാലൻ, ചന്ദ്രശേഖരൻ.