പാലിയേറ്റീവ് രോഗികള്‍ക്ക് വിനോദയാത്ര ഒരുക്കി കാസര്‍ഗോഡ് നഗരസഭ
1601045
Sunday, October 19, 2025 7:36 AM IST
കാസര്‍ഗോഡ്: ഗുരുതരമായ രോഗങ്ങളുൾപ്പെടെ ബാധിച്ച് പാലിയേറ്റീവ് ചികിത്സയിൽ കഴിയുന്നവർക്കായി വിനോദയാത്ര ഒരുക്കി കാസര്‍ഗോഡ് നഗരസഭ. നഗരസഭ പരിധിയിലെ പാലിയേറ്റീവ് രോഗികളുമായി തൃക്കരിപ്പൂര്‍ വീ ലാൻഡിലേക്കാണ് വിനോദ യാത്ര നടത്തിയത്.
രോഗം മൂലം സ്ഥിരമായി വീട്ടിനകത്തു തന്നെ കഴിയേണ്ടിവരുന്നർക്ക് ആശ്വാസവും സന്തോഷവും പകരുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം പറഞ്ഞു. സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, ലളിത, രഞ്ജിത, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, ബീഫാത്തിമ ഇബ്രാഹിം,പിഎച്ച്എന്‍ ജലജ, പിഎച്ച്ഐ രാധാകൃഷ്ണന്, പിആര്‍ഒ സല്‍മ, പാലിയേറ്റീവ് നഴ്സ് രമ എന്നിവരും ആശാ പ്രവർത്തകരും പങ്കെടുത്തു.