ചി​റ്റാ​രി​ക്കാ​ൽ: മ​ല​യാ​ളി ബി​എ​സ്എ​ഫ് ജ​വാ​ൻ രാ​ജ​സ്ഥാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മ​ണ്ഡ​പ​ത്തെ ത​ല​ച്ചി​റ​യി​ൽ മാ​ണി​ക്കു​ട്ടി - ഗ്രേ​സി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷി​ൻ​സ് (45) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി​സ്ഥ​ല​ത്തു നി​ന്നും താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഏ​താ​നും വ​ര്‍​ഷ​മാ​യി മ​ണ​ക്ക​ട​വി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ജി​സ്മി ചെ​റു​പാ​റ കാ​രി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​യോ​ണ, ഫെ​ബി​ൻ (ഇ​രു​വ​രും മ​ണ​ക്ക​ട​വ് ശ്രീ​പു​രം സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍).