വിളനാശം സംഭവിച്ച കമുക് കർഷകർക്ക് നഷ്ടപരിഹാരം നൽകണം: കിസാൻ സേന
1592002
Tuesday, September 16, 2025 1:54 AM IST
ബദിയടുക്ക: മഹാളിരോഗം മൂലം വിളനാശം സംഭവിച്ച കമുക് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കൃഷി ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതിയുടെ കുടിശിക കൃഷിഭവനുകൾ തന്നെ അടക്കണമെന്നും കിസാൻ സേന ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നവർക്ക് എത്രയുംവേഗം കർഷക പെൻഷൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു.
കല്ലിഗെ ചന്ദ്രശേഖർ റാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗോവിന്ദ ഭട്ട് അധ്യക്ഷത വഹിച്ചു.
ഷുക്കൂർ കണാജെ സ്വാഗതവും സച്ചിൻ കുണ്ടാർ നന്ദിയും പറഞ്ഞു.