ഓണാഘോഷവും വ്യാപാരി കുടുംബക്ഷേമ ഫണ്ട് വിതരണവും
1591718
Monday, September 15, 2025 1:59 AM IST
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കള്ളാർ യൂണിറ്റിന്റെയും വനിതാ വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഓണാഘോഷവും ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ഫണ്ട് വിതരണവും നടത്തി. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ടോമി ജോർജ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ വെൽഫെയർ ഫണ്ട് വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഓണസന്ദേശം നൽകി.
ജുമാ മസ്ജിദ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി, കള്ളാർ മഹാവിഷ്ണുക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എച്ച്. വിഘ്നേശ്വര ഭട്ട്, സെന്റ് തോമസ് ഇടവക വികാരി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, പഞ്ചായത്തംഗങ്ങളായ സന്തോഷ് വി. ചാക്കോ, പി. ഗീത, സണ്ണി ഏബ്രഹാം, മിനി ഫിലിപ്പ്, മുൻ ജില്ലാ പ്രസിഡന്റ് പി.എ. ജോസഫ്, വനിതാ വിംഗ് ജില്ലാ സെക്രട്ടറി സുനിത റെജി എന്നിവർ പ്രസംഗിച്ചു. ഉമേഷ് സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.