പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം: കേരളാ പ്രവാസി സംഘം
1591716
Monday, September 15, 2025 1:59 AM IST
പനത്തടി: പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും പ്രവാസികള്‍ക്കുള്ള പെന്ഷന് തുകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ഉറപ്പുവരുത്തണമെന്നും കേരളാ പ്രവാസിസംഘം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കപില്‍ തായന്നൂര്‍ അധ്യക്ഷതവഹിച്ചു.
പി. ചന്ദ്രന്, അബ്ദുള്‍റഹ്മാന്‍, പി.കെ. രാമചന്ദ്രന്, ജിനോ ജോണ്‍, വി.വി. രാഘവന്, ഒക്ലാവ് കൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു. റോണി ആന്റണി സ്വാഗതവും ശിവകുമാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കപില്‍ തായന്നൂര്‍ (പ്രസിഡന്റ്), വി.ആര്. അനില്‍കുമാര്‍, വി.കെ. തോമസ് (വൈസ് പ്രസിഡന്റുമാര്‍), റോണി ആന്റണി (സെക്രട്ടറി), മനോജ്കുമാര്‍, അനില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പ്രദീപ് (ട്രഷറര്‍).