ബിരിയാണി ചലഞ്ച്: തുക കൈമാറി
1592331
Wednesday, September 17, 2025 7:16 AM IST
വെള്ളരിക്കുണ്ട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാത്തിക്കരയിലെ അജയൻ കൂട്ടക്കളത്തിന്റെ ചികിത്സാസഹായത്തിനായി എൽഡിഎഫ് വെള്ളരിക്കുണ്ട് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2.36 ലക്ഷത്തോളം രൂപ കുടുംബത്തിന് കൈമാറി.
3100 ഓളം ബിരിയാണി പായ്ക്കറ്റുകളാണ് വിറ്റത്. ബിജു തുളുശേരി ഉദ്ഘാടനം ചെയ്തു. ബേബി പുതുമന അധ്യക്ഷതവഹിച്ചു. ഹരീന്ദ്രൻ പാത്തിക്കര, ചന്ദ്രൻ വിളയിൽ, തോമസ് പാലമറ്റം, ടോമി മണിയതോട്ടം, ജയിംസ്, കെ.യു. ജോയ്, സൈമൺ മൊട്ടയാനി, ജോയ് കുമളിയിൽ, ജോജി പാലമറ്റം, ടി.എൻ. ഗിരീഷ്, ജോഷ്ജോ ഒഴുകയിൽ, ജോസ് കാക്കക്കൂട്ടുങ്കൽ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ കെ. വിഷ്ണു സ്വാഗതവും രാധിക അനീഷ് നന്ദിയും പറഞ്ഞു.