എലിപ്പനി ബാധിച്ച് മരിച്ചു
1592725
Thursday, September 18, 2025 10:18 PM IST
കാഞ്ഞങ്ങാട്: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട് കല്ലംചിറയിലെ കെ.ടി. സുരേന്ദ്രൻ (56) ആണ് മരിച്ചത്.
ഒരാഴ്ചയായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രഞ്ജിനി (കണ്ണപുരം). മക്കൾ: ആദിത്യൻ, ആദർശ് (ഇരുവരും വിദ്യാർഥികൾ).