കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ക​സ​ന സ​ദ​സു​ക​ള്‍ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും 22 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 20 വ​രെ സം​ഘ​ടി​പ്പി​ക്കും. വി​ക​സ​ന സ​ദ​സ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​ന്മാ​ര്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു.

സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ന്ന പ​രി​ശീ​ല​നം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കി​ഷോ​ര്‍ പ​രി​ശീ​ല​നം ന​യി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് വ​കു​പ്പി​ലെ ജോ​യി​ന്‍റ്‍ ഡ​യ​റ​ക്ട​ര്‍ ജോ​സ്ന എ​ന്നി​വ​രും ഓ​ണ്‍​ലൈ​നി​ല്‍ സം​സാ​രി​ച്ചു.

പ​രി​ശീ​ല​ന​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ്്‍ ഡ​യ​റ​ക്ട​ര്‍ ഷൈ​നി, ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. ഹ​രി​ദാ​സ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി ച്ചു.

എ​ല്‍​എ​സ്ജി​ഡി അ​സി. ഡ​യ​റ​ക്ട​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, പി​ആ​ര്‍​ഡി അ​സി. എ​ഡി​റ്റ​ര്‍ എ.​പി. ദി​ല്‍​ന, അ​സി. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്. ചി​ല​ങ്ക എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.