കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
1592330
Wednesday, September 17, 2025 7:16 AM IST
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ പതാക ഉയർത്തി. വാർഡ് പ്രസിഡന്റ് ദേവസ്യ മുതുകുളം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ്, എൻ.ഡി. വിൻസന്റ്, ബിജു ചാമക്കാല, ജിമ്മി എടപ്പാടി, അവറാച്ചൻ, ഔസേപ്പച്ചൻ, കറ്റൊട്ട് തോമസ് എന്നിവർ സംസാരിച്ചു.