സെന്റ് ജോൺസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടകസമിതി രൂപീകരിച്ചു
1592333
Wednesday, September 17, 2025 7:16 AM IST
പാലാവയൽ: സെന്റ് ജോൺസ് എൽപി സ്കൂൾ പാലാവയൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി രൂപീകരണയോഗം സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജെ. റെന്നി വേലിക്കകത്ത് അധ്യക്ഷതവഹിച്ചു.
വിവിധ കമ്മിറ്റികളുടെ രൂപീകരണവും ബഡ്ജറ്റ് അവതരണവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രോഗ്രാമുകളുടെ ആസൂത്രണവും നടന്നു.
ഫാ. ജോസ് മാണിക്യത്താഴ രക്ഷാധികാരിയും വി.ജെ. റെന്നി ചെയർമാനും ജോയ് വണ്ടന്നാനി ജനറൽ കൺവീനറുമായുള്ള സംഘാടകസമിതിക്ക് രൂപം കൊടുത്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് പാറേക്കുടിലിൽ, പ്രിൻസിപ്പൽ ഡോ. മെന്റലിൻ മാത്യു, മുഖ്യാധ്യാപിക എം.വി. ഗീതമ്മ, ഷെറിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.