ഊരാളുങ്കലിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: ബിജെപി
1592327
Wednesday, September 17, 2025 7:16 AM IST
കാസര്‍ഗോഡ്: ദേശീയപാത നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നിര്‍മാണകരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അനാസ്ഥയെന്നും കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി.
ക്രെയിന്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ക്ക് ജീവഹാനിയുണ്ടായത് അതീവ ദുഃഖകരമാണ്. സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ട് വിലപ്പെട്ട ജീവന് നഷ്ടമാകുമായിരുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ എ ഗ്രേഡ് അംഗീകാരം നേടിയ സ്ഥാപനത്തിന്റെ ഇത്തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് കമ്പനിയുടെ പ്രവര്‍ത്തന യോഗ്യതയെകുറിച്ച് സംശയമുണ്ടാക്കുന്നുവെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.