കാ​സ​ര്‍​ഗോ​ഡ്: പ്ര​തി​പ​ക്ഷ​നേ​താ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളേ​യും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യേ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തും വി​ധം സാ​മൂ​ഹ്യ​മാ​ധ്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ശ​ബ്ദ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും കാ​ഞ്ഞ​ങ്ങാ​ട് ഡി​വി​ഷ​ന്‍ ക​മ്മി​റ്റി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ എ.​കെ.​കോ​ര​നെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​റി​യി​ച്ചു.