മാര്‍ത്തോമ്മാ ബധിരവിദ്യാലയത്തില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു
1592535
Thursday, September 18, 2025 1:51 AM IST
ചെര്‍ക്കള: മാര്‍ത്തോമാ ബധിര വിദ്യാലയത്തില്‍ ലിറ്റില്‍ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ഭിന്നശേഷി വിദ്യാലയത്തില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നത്.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജി എം. ജോസഫ്, സിഇഒ ഡോ. അന്‍വര്‍ സാദത്തിന്റെയും പ്രത്യേക സഹായ സഹകരണത്തോടെയാണ് കുട്ടികളുടെ എണ്ണത്തിലുള്ള കുറവ്, ഭാഷപരമായ പരിമിതി എന്നിവയെല്ലാം മറികടന്നുകൊണ്ടാണ് ലിറ്റില്‍ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിച്ചത്.
ലിറ്റില്‍ കൈറ്റ്സ് ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുൾ ഖാദര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി അധ്യക്ഷത വഹിച്ചു. ചെര്‍ക്കള സെന്‍ട്രല്‍ ജിഎച്ച്എസ്എസ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് മാര്‍ത്തോമ്മാ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കുള്ള യൂണിഫോം സൗജന്യമായി നല്കി.
സീനിയര്‍ അസിസ്റ്റന്റ് ടി. ബെന്‍സി, അര്‍ഷാദ്, ഡോ. കെ. ജയരാജ്, എ.കെ. ബിന്ദു, ബിജു ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന് എന്നിവര്‍ പ്രസംഗിച്ചു.