ജില്ലയിൽ പുതിയ യൂത്ത് സ്പോർട്സ് അസോസിയേഷൻ രൂപീകരിച്ചു
1592334
Wednesday, September 17, 2025 7:16 AM IST
പാലാവയൽ: ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പുതിയ അസോസിയേഷന് തുടക്കമായി. പാലാവയൽ സ്പോർട്സ് ക്ലബിൽ നടന്ന യോഗത്തിൽ സംസ്ഥാന അസോസിയേഷൻ ട്രഷറർ ഡോ.ബി. സനു ജില്ലാ യൂത്ത് സ്പോർട്സ് അസോസിയേഷൻ രൂപീകരണ പ്രഖ്യാപനം നടത്തി.
അഫിലിയേഷൻ സർട്ടിഫിക്കറ്റ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ബിജു മാപ്പിളപറമ്പിലിന് കൈമാറി. പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ യോഗം ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് എളേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിയിൽ, പാലാവയൽ പള്ളി അസി. വികാരി ഫാ. അമൽ ചെമ്പകശേരിൽ, ജോസ് പ്രകാശ്, പി.കെ. ജോസഫ്, വത്സമ്മ ജോണി, ജോസ് പെരിങ്ങല്ലൂർ, ബിജു കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.