മടിക്കൈ വഴി പരപ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്
1592782
Friday, September 19, 2025 12:44 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി - മുണ്ടോട്ട് - തായന്നൂര്‍ - അടുക്കം -പരപ്പ റൂട്ടില്‍ ഇന്നുമുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കും. ജനങ്ങളുടെ ആവശ്യം ശക്തമായതോടെയാണ് അടിയന്തിര ഇടപെടല്‍. ഉച്ചയ്ക്ക് 2.10ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് 3.30ന് പരപ്പയിലെത്തും.
ജില്ലാ ആശുപത്രി (2.20), കാഞ്ഞിരപ്പൊയില്‍ (2.45), തായന്നൂര്‍ (3.00), അടുക്കം (3.10) ആണ് സമയക്രമം. തിരികെ 3.35ന് പരപ്പയില്‍ നിന്ന് പുറപ്പെടുന്ന ബസ് 4.55ന് കാഞ്ഞങ്ങാടെത്തും. അടുക്കം (3.55), തായന്നൂര്‍(.05), കാഞ്ഞിരപ്പൊയില്‍ (4.20), ജില്ലാ ആശുപത്രി (4.45) ആണ് സമയക്രമം.
നിലവില്‍ കൊന്നക്കാട് നിന്ന് പരപ്പ -മടിക്കൈ റൂട്ടില്‍ ഒരു സ്വകാര്യ ബസ് രാവിലെ നഗരത്തിലേക്കും വൈകുന്നേരം തിരിച്ചും മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ബസ് വരുന്നതോടെ എണ്ണപ്പാറ, അടുക്കം ഭാഗത്തുള്ളവര്‍ക്ക് പരപ്പയിലേക്ക് എളുപ്പത്തിലെത്തി മലയോരത്തെ വിവിധ ഭാഗങ്ങളിലേക്ക് പോകാനാകും. വൈകുന്നേരം സ്കൂള്‍ സമയത്ത് നഗരത്തിലേക്ക് മടങ്ങുന്നതും പ്രയോജനപ്പെടും.