കെപിഎസ്ടിഎ സംസ്ഥാനയാത്രയ്ക്ക് സ്വീകരണം നല്കി
1592332
Wednesday, September 17, 2025 7:16 AM IST
കാഞ്ഞങ്ങാട്: സര്‍ക്കാരിന്റെ വികലമായ പൊതുവിദ്യാഭ്യാസനയങ്ങള്ക്കെതിരെ കെപിഎസ്ടിഎ നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്ര കാഞ്ഞങ്ങാട്ട് സ്വീകരണം നല്കി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ. അബ്ദുള്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി.
എം. അസൈനാര്‍, ഹക്കീം കുന്നില്‍, കേശവന് നമ്പൂതിരി, അലോഷ്യസ് ജോര്‍ജ്, വട്ടപ്പാറ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ശശിധരന് സ്വാഗതവും കെ.കെ. സജിത് നന്ദിയും പറഞ്ഞു.