തെരുവുനായ ശല്യത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് സ്കൂൾ അധികൃതരുടെ നിവേദനം
1592780
Friday, September 19, 2025 12:44 AM IST
രാജപുരം: ടൗണിലും സ്കൂൾ പരിസരങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത് സ്കൂൾ കുട്ടികളുടെയും നാട്ടുകാരുടെയും സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നതായി ചൂണ്ടിക്കാട്ടി രാജപുരം ഹോളിഫാമിലി എഎൽപി സ്കൂളിലെ അധ്യാപകരും പിടിഎ പ്രതിനിധികളും കള്ളാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിച്ച സംഭവങ്ങളുണ്ടായിരുന്നു. തെരുവുനായ്ക്കളെ പേടിച്ച് കുട്ടികൾ സ്കൂളിൽ വരാൻ മടിക്കുന്ന അവസ്ഥയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യാധ്യാപകൻ കെ.ഒ. എബ്രഹാം, പിടിഎ പ്രസിഡന്റ് സോനു ജോസഫ്, പിടിഎ പ്രതിനിധികളായ പ്രശാന്ത് ജോൺ, സാംസൺ മാണി, സുബി പ്രിൻസ്, സഫിയ മുനീർ എന്നിവർ സംബന്ധിച്ചു.