കെപിഎസ്ടിഎ വിളംബര ഘോഷയാത്ര നടത്തി
1591478
Sunday, September 14, 2025 1:52 AM IST
കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിക്കുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്രയുടെ വിളംബര ഘോഷയാത്ര ഡിസിസി പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് ചെയർമാൻ പി.ടി. ബെന്നി, ജനറൽ കൺവീനർ കെ. ഗോപാലകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്, ജോമി ടി.ജോസ്, സ്വപ്ന ജോർജ്, പി. ജലജാക്ഷി, സി.എം. വർഗീസ്, കെ.എ. ജോൺ, ആർ.വി. പ്രേമാനന്ദൻ, എ. ജയദേവൻ എന്നിവർ നേതൃത്വം നൽകി.
ജാഥ നാളെ വൈകിട്ട് നാലുമണിക്ക് ചെർക്കളയിൽ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ 10 മണിക്ക് ജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നൽകും.