കെഎസ്ടിഎ ‘മികവ് 2025’ അക്കാദമിക ശില്പശാല നടത്തി
1591477
Sunday, September 14, 2025 1:52 AM IST
കാഞ്ഞങ്ങാട്: കെഎസ്ടിഎ ജില്ലാ അക്കാദമിക സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവ് 2025 അക്കാദമിക ശില്പശാല സംഘടിപ്പിച്ചു. മേലാങ്കോട്ട് എസികെഎൻഎസ് ജിയുപി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പ്രസിഡന്റ് യു. ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ലസിത, ജില്ലാ സെക്രട്ടറി ടി. പ്രകാശൻ, വൈസ് പ്രസിഡന്റ് പി. ശ്രീകല, അക്കാദമിക സബ് കമ്മിറ്റി കൺവീനർ എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
നാലാം ക്ലാസിലെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം അനായാസമാക്കാൻ ലക്ഷ്യമിടുന്ന ട്വിങ്കിൾ പദ്ധതി, ഏഴാം തരത്തിലെ ഗണിതം ലളിതം പദ്ധതി, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി, വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഐടി ശില്പശാല എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി.
പി. രാഗേഷ്, വിനോദ് കുട്ടമത്ത്, ഡോ. വിനോദ് കുമാർ പെരുമ്പള, ഇന്ദു പുറവങ്കര, സി.പി. സുരേഷ്, മുരളി, പി.വി. ഉണ്ണികൃഷ്ണൻ, എം. രേഷ്മ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.