ജില്ലയിലെ തുടര്‍സാക്ഷരതാ പ്രവര്‍ത്തനം മഹത്തരം: എംപി
1591711
Monday, September 15, 2025 1:59 AM IST
കാസര്‍ഗോഡ്: പഠനം മുടങ്ങി പോയവര്‍ക്ക് വേണ്ടി സാക്ഷരതാ മിഷൻ ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനം മഹത്തരമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ സാക്ഷരതാ മിഷന് നടത്തിയ സാക്ഷരതാ വാരാചരണത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാക്ഷരത / തുല്യത പഠിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പഠിക്കുന്നതിന് സാക്ഷരതാ മിഷൻ അഞ്ചു കമ്പ്യൂട്ടര്നല്കുമെന്നും എംപി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു.
1991 ലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തില്‍ നിരക്ഷരരെ അക്ഷരം പഠിപ്പിച്ച ബേബി ബാലകൃഷ്ണന്, ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, കെ.വി. രാഘവന്, ടി.വി. രാഘവന്, സി.പി.വി. വിനോദ് കുമാര്‍ എന്നിവരേയും ബ്രെയില്‍ സാക്ഷരതാ അധ്യാപകരായ സതീശന് ബേവിഞ്ച, എം. ഉമേശന്, ഹയര്‍സെക്കന്‍ഡറി തുല്യത മികച്ച മാര്‍ക്കില്‍ വിജയിച്ച കാസര്‍ഗോഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിഷത്ത് ആഫില എന്നിവരേയും എംപി പൊന്നാട അണിയിച്ച് ആദരിച്ചു.
ഷോപ് ആന്‍ഡ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുള്‍ സലാം, ജനപ്രതിനിധികളായ രാജന് പൊയിനാച്ചി, ടി.എം. സൈനുദീന്‍, ഉദയകുമാര്‍, തങ്കമണി, ഷഫീഖ് എന്നിവര്‍ സംസാരിച്ചു.