റിസെന്‍ സേവ്യര്‍ ചര്‍ച്ചിന്റെ റബര്‍പുര കത്തിനശിച്ചു
1460610
Friday, October 11, 2024 7:28 AM IST
കാസര്‍ഗോഡ്: മംഗലാപുരം രൂപതയുടെ കീഴിലുള്ള ബോവിക്കാനത്തെ റിസെന്‍ സേവ്യര്‍ ചര്‍ച്ചിന്റെ റബര്‍ പുര കത്തിനശിച്ചു.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. റബര്‍ പുരയില്‍ നിന്ന് പുകയും ഉയരുന്നത് കണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. വിവരം അറിയിച്ചതിനെതുടര്‍ന്ന് കാസര്‍ഗോഡ് നിലയത്തില്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.
ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. ഉണങ്ങാന്‍ ഇട്ടിരുന്ന 150 ഓളം റബര്‍ ഷീറ്റ് കത്തിനശിച്ചു. ഷെഡിനോട് ചേര്‍ന്ന മര ഉരുപ്പടികളും അഗ്നിക്കിരയായി. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശം സംഭവിച്ചതായി പള്ളി ഭാരവാഹികള്‍ പറയുന്നു.