ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു
1600492
Friday, October 17, 2025 7:40 AM IST
പിലിക്കോട്: കാലിക്കടവിൽ നടന്ന കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ-കാസർഗോഡ് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻ്റ് കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി.ഷിബു, ട്രഷറർ ഫിറോസ് പടിഞ്ഞാർ എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.അഹമ്മദ് കോയ, സംസ്ഥാന സെക്രട്ടറി ടി.വി.ബാലൻ, ട്രഷറർ പി.രവീന്ദ്രൻ, കെ.സുരേന്ദ്രൻ, സി.പി.മുഹമ്മദ് ഹാജി, കെ.വി.ഷിബു, കെ.ഹംസ, പ്രഭാകരൻ പഞ്ചമി എന്നിവർ പ്രസംഗിച്ചു. വാടക സാധന വിതരണ രംഗത്ത് അര നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന അംഗങ്ങളെ സമ്മേളനത്തിൽ ആദരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമം വലിയപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് വാസന്തി കുമാരൻ അധ്യക്ഷത വഹിച്ചു. തൊഴിലാളി സംഗമം പടന്ന പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ബാലൻ ബളാംതോട് അധ്യക്ഷത വഹിച്ചു. ലൈറ്റ് ഷോ ഗാനമേളയും അരങ്ങേറി.
ജില്ല ഭാരവാഹികളായി കെ. മുരളിധരൻ (പ്രസിഡൻ്റ്), കെ. ഹംസ, ജലാൽ മർത്തബ, നാസർ മുനമ്പം, സുരേഷ് വെള്ളിക്കോത്ത് (വൈ. പ്രസി.), കെ.വി. ഷിബു (ജനറൽ സെക്രട്ടറി), ഹനീഫ കരിങ്ങപ്പള്ളം, അഷറഫ് കാഫില, പി. മൂസ, സുനിൽ ശ്രീകൃഷ്ണ(ജോ. സെക്ര.), ഫിറോസ് പടിഞ്ഞാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.