കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം കാ​ഞ്ഞ​ങ്ങാ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ഉ​പ​വേ​ദി​ക​ളാ​യ മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഗ​വ.​ഫി​ഷ​റീ​സ് ഹൈ​സ്കൂ​ളി​ൽ ശാ​സ്ത്ര​മേ​ള​യ്ക്കും കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം പി​പി​ടി​എ​സ് എ​എ​ൽ​പി സ്കൂ​ളി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യ്ക്കും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മാ​യി.

എ​ൽ​പി വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളാ​ണ് മൂ​ന്ന് വേ​ദി​ക​ളി​ലും ആ​ദ്യ​ദി​ന​ത്തി​ൽ ന​ട​ന്ന​ത്. ഗ​ണി​ത , സാ​മൂ​ഹ്യ​ശാ​സ്ത്ര, ഐ​ടി മേ​ള​ക​ൾ ഇ​ന്ന് പ്ര​ധാ​ന​വേ​ദി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ മേ​ള​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.